ആരോഗ്യ മേഖലയിലെ അറിവുകളും സേവനങ്ങളും ലളിതവും സുതാര്യവുമായ രീതിയില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഡോക്ടര്‍ലൈവിന്റെ പ്രാഥമിക കടമ. വിവിധ മൂല്യവര്‍ധിത സേവനങ്ങളിലൂടെ ബോധവത്കരണവും വിദ്യാഭ്യാസവും നല്‍കി ആരോഗ്യ പരിപാലനത്തിലുള്ള ശാസ്ത്രീയ തീരുമാനങ്ങള്‍ സ്വയം എടുക്കുന്നതിന് ഏവരെയും പ്രാപ്തമാക്കുക എന്ന ലക്ഷ്യവും ഡോക്ടര്‍ലൈവ് മുന്നോട്ടുവയ്ക്കുന്നു.
⇒ DOCTOR LIVE OFFICIAL
- വിഷന്‍ – ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ ആവശ്യാനുസരണം എത്രയും വേഗം ലഭ്യമാക്കുക
- മിഷന്‍ ആരോഗ്യ മേഖലയിലെ വിദഗ്ധരെയും സ്ഥാപനങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു ശൃംഖല തയ്യാറാക്കി ലഭ്യമാകുന്ന സേവനങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുക.
- ഞങ്ങളുടെ സേവനങ്ങള്‍
- ആരോഗ്യ മേഖലയിലെ പുത്തന്‍ അറിവുകള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍, വിശേഷങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍
- കേരളത്തിലുടനീളമുള്ള വിദഗ്ധരായ ഡോക്ടര്‍മാരുമായി വീഡിയോ/ഓഡിയോ കോള്‍ മുഖാന്തിരം ലോകത്ത് എവിടെനിന്നുകൊണ്ടും കണ്‍സള്‍ട്ടേഷന്‍ സാധ്യമാക്കുന്നതിനുള്ള അവസരം.
- വിദഗ്ധരായ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ്‌സ് ബുക്ക് ചെയ്യുന്നതിനുള്ള അവസരം.
പരിചയസമ്പത്ത്, കഴിവ്, സമീപനം, സ്ഥലം, സമയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള ഡോക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ഉപഭോക്താവിന്റെ അവകാശ സംരക്ഷണം. - ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളിലുള്ള വ്യക്തിഗത സംശയങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് സംശയനിവാരണം സാധ്യമാക്കുന്നതിനുള്ള അവസരം.
- ആരോഗ്യ മേഖലയിലെ വിവിധ മൂല്യവര്‍ധിത സേവനങ്ങള്‍ ഒരു കുടക്കീഴില്‍.
വിവിധ മാനസിക/ആരോഗ്യ വിഷയങ്ങളില്‍ വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ചികിത്സ തേടുന്നതിനുള്ള അവസരം. - വിവിധ ലാബ് ടെസ്റ്റുകള്‍ വീട്ടിലിരുന്നുകൊണ്ട് ബുക്ക് ചെയ്യുന്നതിനും വീട്ടിലെത്തി സാമ്പിള്‍ ശേഖരിക്കുന്നതിനുമുള്ള അവസരം.
- മരുന്നുകളുടെ ഹോം ഡെലിവറി.
- ആരോഗ്യ മേഖലയിലെ പുത്തന്‍ ചികിത്സാ രീതികളെ അടുത്തറിയുന്നതിനുള്ള അവസരം.
- ആരോഗ്യ മേഖലയിലെ അറിവുകളില്‍ സ്വയം പര്യാപ്തത സാധ്യമാക്കുന്നതിനുള്ള വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം.
Discussion about this post