Health experts say that when vitamin D levels in the body are low, people may experience irritability, fatigue, and emotional imbalance. If a person already has anxiety, vitamin D deficiency can worsen it and reduce the ability to cope with stressful situations. Vitamin D is essential for the production of serotonin, the hormone that regulates happiness and mood. It also helps protect the nervous system and reduce inflammation. Vitamin D plays an important role in regulating stress hormones in the body. It helps control the level of cortisol, the body’s main stress hormone. When vitamin D levels are low, cortisol levels may increase, leading to excessive anxiety and insomnia. By maintaining a balance of hormones like adrenaline, vitamin D can help reduce mental stress. Excessive fatigue, muscle pain, frequent infections, unexplained discomfort and weakness, or anxiety experienced after staying indoors for long periods or during colder seasons may be due to vitamin D deficiency. Although correcting vitamin D levels may not completely eliminate anxiety, it can help keep the mind calmer and more balanced. Health experts remind that exposure to sunlight between 10 a.m. and 3 p.m. is the most effective way for the body to produce vitamin D.
വിറ്റാമിൻ ഡി ശരീരത്തിൽ കുറയുമ്പോൾ ആളുകൾക്ക് പിരിമുറുക്കം, ക്ഷീണം, വൈകാരികമായ അസന്തുലിതാവസ്ഥ എന്നിവ അനുഭവപ്പെടാമെന്ന് ആരോഗ്യവിദഗ്തർ. ഒരാൾക്ക് നേരത്തെ തന്നെ ഉത്കണ്ഠ ഉണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് അത് വർധിപ്പിക്കുകയും സാഹചര്യങ്ങളെ നേരിടാനുള്ള കഴിവിനെ കുറക്കുകയും ചെയ്യും. മനസ്സിന്റെ സന്തോഷവും മൂഡും നിയന്ത്രിക്കുന്ന സെറോടോണിൻ ഹോർമോണിന്റെ ഉത്പാദനത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. നാഡീവ്യൂഹങ്ങളെ സംരക്ഷിക്കാനും വീക്കം കുറക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ സമ്മർദ ഹോർമോണുകളെ നിയന്ത്രിക്കാൻ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുമ്പോൾ കോർട്ടിസോൾ അളവ് വർധിക്കുകയും ഇത് അമിതമായ ഉത്കണ്ഠക്കും ഉറക്കമില്ലായ്മക്കും കാരണമാവുകയും ചെയ്യും. അഡ്രിനാലിൻ പോലുള്ള ഹോർമോണുകളെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിലൂടെ മാനസിക സമ്മർദം കുറക്കാൻ ഇതിന് സാധിക്കുന്നു. അമിതമായ ക്ഷീണം, പേശിവേദന, അടിക്കടിയുണ്ടാകുന്ന അണുബാധകൾ, കാരണമില്ലാത്ത അസ്വസ്ഥതയും തളർച്ചയും, കൂടുതൽ സമയം വീടിനുള്ളിൽ ഇരുന്നതിന് ശേഷമോ തണുപ്പുകാലത്തോ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ കാരണം ഡിയുടെ കുറവായിരിക്കും. അതിനാൽ വിറ്റാമിൻ ഡി അളവ് ശരിയാക്കുന്നത് ഉത്കണ്ഠ പൂർണ്ണമായും മാറ്റില്ലെങ്കിലും, മനസ്സിനെ കൂടുതൽ ശാന്തവും സന്തുലിതവുമായിരിക്കാൻ സഹായിക്കും. സാധാരണയായി രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്തെ വെയിൽ ഏൽക്കുന്നതാണ് ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദനത്തിന് ഏറ്റവും ഫലപ്രദമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#VitaminD #VitaminDDeficiency #MentalHealth #AnxietyAwareness
#വിറ്റാമിൻഡി #വിറ്റാമിൻഡികുറവ് #മാനസികാരോഗ്യം #ഉത്കണ്ഠ #സമ്മർദ്ദനിയന്ത്രണം
































Discussion about this post