Following the increasing spread of leptospirosis (rat fever) in the state, reports indicate that the Vembanad Lake has become one of the major hotspots for the disease. The presence of Leptospira bacteria — the pathogen responsible for leptospirosis — has been detected in the lake water. Studies suggest that the disease spreads to humans through natural phenomena such as floods. The report was published in the journal Water, Air and Soil Pollution by Springer. Researchers conducted the study by analyzing water samples collected at different times over the past year from 13 locations in Vembanad Lake. The new research findings have sparked widespread discussion amid growing concerns over the rising number of leptospirosis deaths in the state.
സംസ്ഥാനത്ത് എലിപ്പനി രോഗവും വ്യാപനവും ശക്തമാകുന്നതിന് പിന്നാലെ വേമ്പനാട്ട് കായൽ എലിപ്പനിയുടെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നാകുന്നതായി റിപ്പോർട്ടുകൾ. കായലിലെ ജലത്തിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും വെള്ളപ്പൊക്കം പോലുള്ള പ്രതിഭാസങ്ങളിലൂടെ രോഗം മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്നതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാട്ടർ എയർ ആന്റ് സോയിൽ പൊല്യൂഷൻ എന്ന സ്പ്രിങ്കർ ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേമ്പനാട്ട് കായലിലെ 13 കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കാലയളവുകളിലായി ശേഖരിച്ച ജല സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. സംസ്ഥാനത്ത് എലിപ്പനി മരണങ്ങൾ വർധിക്കുന്നുവെന്ന ആശങ്ക നിലനിൽക്കെ പുറത്തുവന്ന പുതിയ ഗവേഷണ റിപ്പോർട്ട് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
#Leptospirosis, #RatFever, #VembanadLake, #KeralaHealth, #WaterPollution, #PublicHealth, #LeptospiraBacteria, #HealthAlert, #EnvironmentalHealth, #DiseaseOutbreak
#എലിപ്പനി, #വേമ്പനാട്ട്കായൽ, #ആരോഗ്യജാഗ്രത, #ലിപ്‌റ്റോസ്പൈറബാക്ടീരിയ, #പൊതുആരോഗ്യം, #രോഗവ്യാപനം, #കേരളആരോഗ്യം, #പരിസ്ഥിതിആരോഗ്യം, #ആരോഗ്യമുന്നറിയിപ്പ്
Discussion about this post