There are many causes of hair loss, but researchers remind us that the water used for washing hair is an important factor. Chlorinated water is a major cause of hair loss. The presence of chlorine can make hair dry and cause dandruff. Hard water is another cause of hair loss. It contains magnesium, calcium, and silica, which can lead to dandruff and eventually hair fall. Salt water is also not good for hair, as it causes dryness and weakness.
In some countries, seawater is used after removing salt, but it still contains high levels of chlorine and sodium, which damage hair health and can cause hair loss and greying. Do not assume that rainwater is pure and suitable for hair; pollutants in the atmosphere can contaminate it. The first rains of the monsoon season usually contain more atmospheric pollutants. Well water is generally good for hair, but water from deep wells or tube wells may be harmful, as it can contain high levels of iron and magnesium, according to researchers.
മുടി കൊഴിച്ചിലിനു കാരണങ്ങൾ പലതുണ്ടെങ്കിലും മുടി കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ഇതിനൊരു പ്രധാന കാരണമാണെന്ന് ഓർമിപ്പിക്കുകയാണ് ഗവേഷകർ. ക്ലോറിൻ വെള്ളം മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. ക്ലോറിന്റെ സാന്നിദ്ധ്യം മുടിയെ വരണ്ടതാക്കുകയും താരൻ വളരാൻ ഇടയാക്കുകയും ചെയ്യും. കട്ടി കൂടിയ വെള്ളവും മുടികൊഴിച്ചിലിനുള്ള ഒരു കാരണമാണ്. ഇതിൽ മഗ്നീഷ്യം, കാൽസ്യം, സിലിക്ക എന്നിവയുണ്ട്. ഇത് താരനുണ്ടാക്കുകയും ഇതുവഴി മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു. ഉപ്പുവെള്ളത്തിന്റെ ഉപയോഗവും മുടിക്ക് നല്ലതല്ല. മുടി വരണ്ടതാകുന്നതിനും ബലക്ഷയത്തിനും ഉപ്പുവെള്ളം കാരണമാകും.
ചില രാജ്യങ്ങളിൽ കടൽ വെള്ളം ഉപ്പു കളഞ്ഞാണ് ഉപയോഗിക്കുന്നത്. ഇതിൽ ക്ലോറിൻ, സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുകയും മുടി കൊഴിച്ചിൽ, നര തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മഴവെള്ളം ശുദ്ധമാണെന്നും, മുടിക്ക് അനുയോജ്യമാണെന്നും തെറ്റിദ്ധരിക്കേണ്ട. അന്തരീക്ഷത്തിലെ മാലിന്യങ്ങൾ മഴവെള്ളത്തെ മലിനമാക്കാം. മഴക്കാലത്തെ ആദ്യ ദിനങ്ങളിലെ മഴവെള്ളത്തിലാണ് അന്തരീക്ഷ മാലിന്യങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കിണർ വെള്ളമാണ് പൊതുവെ മുടിയ്ക്ക് നല്ലത്. എന്നാൽ അധിക താഴ്ചയുള്ള കിണറിലെ വെള്ളവും കുഴൽക്കിണറിൽ നിന്നുള്ള വെള്ളവും മുടിയ്ക്ക് ദോഷകരമായേക്കാം. ഇതിൽ അയേൺ, മഗ്നീഷ്യം എന്നിവ വൻതോതിൽ അടങ്ങിയിട്ടുണ്ടാകാം എന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post