In recent times, there has been a significant increase in the number of diabetic patients in the state. The condition is most commonly reported among people above the age of 55. Uncontrolled diabetes not only affects the body’s cells but also has a higher chance of disrupting the functions of various organs. One of the major challenges faced by diabetic patients is vision loss. This occurs when diabetes causes blockages in the blood vessels of the eyes. The resulting lack of oxygen supply affects eye function and leads to vision impairment. It can also cause swelling of the blood vessels in the eyes and make them protrude. If vision loss is observed in diabetic patients, they should immediately consult a specialist for treatment.
സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 55 വയസ്സിന് മുകളിലുള്ളവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നിയന്ത്രണാതീതമായ പ്രമേഹം ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്നതിനൊപ്പം പല അവയവങ്ങളുടെയും പ്രവർത്തനങ്ങളെ താറുമാറാക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിൽ പ്രമേഹരോഗികൾ കൂടുതലായി നേരിടുന്ന വെല്ലുവിളികളിൽ ഒന്ന് കാഴ്ചശക്തി കുറയുന്നു എന്നതാണ്. പ്രമേഹം മൂലം കണ്ണുകളിലേയ്ക്കുള്ള രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് മൂലം ഉണ്ടാകുന്ന ഓക്‌സിജന്റെ ലഭ്യതക്കുറവ് കണ്ണിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കാഴ്ചക്കുറവിലേയ്ക്ക് നയിക്കുകയും ചെയ്യും. കണ്ണുകളിലെ രക്തക്കുഴലുകൾ വീർക്കുന്നതിനും അവ പുറത്തേയ്ക്ക് തള്ളി വരുന്നതിനും ഇത് പിന്നീട് കാരണമായേക്കാം. പ്രമേഹ രോഗികളിൽ ഇത്തരത്തിൽ കാഴ്ച ശക്തി കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു വിദഗ്ധ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
Discussion about this post