In the wake of rising street dog attacks and rabies-related deaths, the Bengaluru Corporation has launched a unique initiative to control the stray dog population. To reduce the aggression in dogs, the corporation has decided to provide daily meals of rice and chicken to 5,000 dogs in the city. For this, ₹22.42 will be spent per dog per day, with an annual budget allocation of ₹2.9 crore. The city is estimated to have a total of 2.8 lakh (280,000) stray dogs, raising concerns about how effective the scheme will be. The project is being implemented based on the recommendation of the Animal Welfare Board. Animal lovers have welcomed the initiative.
തെരുവുനായ ആക്രമണങ്ങളും പേവിഷബാധ മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വേറിട്ട പദ്ധതിയുമായി ബംഗളൂരു കോർപ്പറേഷൻ. നായ്ക്കളുടെ അക്രമ വാസന കുറയ്ക്കുന്നതിനായി നഗരത്തിലുള്ള 5000 നായ്ക്കൾക്ക് ദിവസേന ചോറും ചിക്കനും വിളമ്പാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിനായി പ്രതിദിനം ഒരു നായയ്ക്ക് 22.42 രൂപയും പദ്ധതിക്കായി പ്രതിവർഷം 2.9 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നു. ബംഗളൂരു നഗരത്തിൽ ആകെ 2.8 ലക്ഷം നായ്ക്കളുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ, പദ്ധതി എത്രത്തോളം വിജയിക്കുമെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി മൃഗസ്‌നേഹികൾ പ്രതികരിച്ചു.
#StrayDogControl #BengaluruInitiative #AnimalWelfare #RabiesPrevention #StreetDogFeeding #HumaneSolution #DogPopulationManagement #BBMPPlan #AnimalCare #DogWelfareProgram
#തെരുവുനായനിയന്ത്രണം #ബെംഗളൂരു പദ്ധതികൾ #മൃഗക്ഷേമം #നായ്ക്കൾക്കുചോറുംചിക്കനും #മനുഷ്യത്വപരിഹാരം #മൃഗസ്നേഹപദ്ധതി #ബിബിഎംപി #നായസംരക്ഷണപദ്ധതി
Discussion about this post