Do you often eat bread for breakfast? If so, health experts warn that it may not be the best habit. Bread contains very few nutrients. It lacks essential fiber and minerals. Moreover, bread contains a high amount of salt, and sweet breads are loaded with sugar—both of which are unhealthy. Experts point out that bread is also a food item that contributes to weight gain.
Bread can never be considered a balanced diet. Since breakfast comes after a long gap, it should ideally be a balanced meal that provides the energy needed for the entire day.
ബ്രേക്ക് ഫാസ്റ്റ് ആയി ബ്രെഡ് കഴിക്കാറുണ്ടോ? എന്നാൽ ആ ശീലം അത്ര നല്ലതല്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. ബ്രെഡിൽ പോഷകാംശങ്ങൾ വളരെ കുറവാണ്. ഇതിൽ നിന്ന് ഫൈബറോ ധാതുക്കളോ ലഭിയ്ക്കുന്നില്ല. ബ്രെഡിൽ ധാരാളം ഉപ്പടങ്ങിയിട്ടുണ്ട്, സ്വീറ്റ് ബ്രെഡുകളിൽ ധാരാളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യത്തിന് നല്ലതല്ല. തടി വർദ്ധിപ്പിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ബ്രെഡ് എന്ന് വിദക്തർ സൂചിപ്പിക്കുന്നു. ബ്രെഡിനെ ഒരിക്കലും സമീകൃതാഹാരമെന്നു പറയാനാവില്ല. പ്രാതൽ കഴിയ്ക്കുന്നത് വലിയൊരു ഇടവേളയ്ക്കു ശേഷമായതിനാൽ സമീകൃതാഹാരമാണ് ശരീരത്തിനു വേണ്ടത്. ദിവസം മുഴുവനുമുള്ള ഊർജം ശരീരം നേടുന്നതും ഇതുവഴിയാണ്. അതിനാൽ ബ്രെഡ് കഴിയ്ക്കുന്നതു തീർത്തും അനാരോഗ്യമാണ് എന്ന് വിദക്തർ പറയുന്നു. എന്നാൽ ഗോതമ്പു ബ്രെഡ് ഉപയോഗിക്കുന്നതിൽ തെറ്റില്ല, ഗോതമ്പു ബ്രെഡിൽ ധാരാളം നാരുകൾ അടങ്ങിയി്ട്ടുണ്ട്. പച്ചക്കറികൾ ഉള്ളിൽ വച്ച് ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യുമെന്നും പറയുന്നു.
Discussion about this post