A report highlights a major challenge in children’s vaccination. According to 2023 data, 1.44 million children did not receive even a single vaccination, as revealed by a study published in The Lancet. The study is based on the Global Burden of Disease 2023 data. It states that around 15.7 million children globally did not receive even a single dose of the Diphtheria, Tetanus, and Pertussis (DTP) vaccine in their first year of life in 2023. The study examines data from various countries between 1980 and 2023. Since the launch of the World Health Organization’s (WHO) immunization program in 1974, vaccination has reportedly helped prevent the deaths of approximately 150 million children globally. However, the report notes a slowdown in this progress in recent years.
കുട്ടികളുടെ വാക്സിനേഷന്റെ കാര്യത്തിൽ വലിയ വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ട്. 2023-ലെ കണക്കനുസരിച്ച് 1.44 ദശലക്ഷം കുട്ടികൾക്ക് ഒരു വാക്സിനേഷനും ലഭിച്ചിട്ടില്ല എന്നാണ് ലാൻസെറ്റ് പുറത്തുവിട്ടിരിക്കുന്ന പഠനത്തിൽ പറയുന്നത്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് 2023 ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. 2023-ൽ ആഗോളതലത്തിൽ ഏകദേശം 1.57 കോടി കുട്ടികൾക്ക് അവരുടെ ജീവിതത്തിൻ്റെ ആദ്യ വർഷത്തിൽ ലഭിക്കേണ്ട ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടൂസിസ് (ഡിടിപി) എന്നീ വാക്സിനുകളുടെ ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 1980നും 2023നും ഇടയിൽ വിവിധ രാജ്യങ്ങളുടെ കണക്ക് പഠനത്തിൽ പരിശോധിക്കുന്നുണ്ട്. 1974-ൽ ലോകാരോഗ്യ സംഘടനയുടെ (WHO) പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച പദ്ധതി ആരംഭിച്ചത് മുതൽ ലോകമെമ്പാടുമായി ഏകദേശം 15 കോടി കുട്ടികളെ മരണത്തിൽ നിന്ന് സംരക്ഷിക്കാൻ വാക്സിനേഷൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഈ പുരോഗതി മന്ദഗതിയിലായതയാണ് റിപ്പോർട്ട്.
#ChildVaccinationCrisis #GlobalHealthAlert #LancetReport #VaccinationGap #DTPVaccine #WHOImmunization #GlobalBurdenOfDisease #ImmunizationChallenge #കുട്ടികളുടെവാക്സിനേഷൻ #വാക്സിൻ #വാക്സിനേഷൻഗ്യാപ് #ഗ്ലോബൽബർഡൻ2023 #കുട്ടികൾക്കുവാക്സിൻ
Discussion about this post