ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നു വളാഞ്ചേരി സ്വദേശിയായ 42കാരനാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിള്‍ പോസിറ്റീവ് ആയതോടെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗി നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗം കുറയാത്തതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്കായി പുനെയിലേയ്ക്ക് അയച്ചത്. പൊതുവെ മൃഗങ്ങളില്‍നിന്നും മൃഗങ്ങളിലേയ്ക്ക് പകരുന്ന നിപ വൈറസ്, വവ്വാലുകളില്‍ നിന്നും മനുഷ്യരിലേയ്ക്കും, മനുഷ്യരില്‍നിന്നും മനുഷ്യരിലേയ്ക്കും പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ടം കലര്‍ന്ന പാനീയങ്ങള്‍, വവ്വാല്‍ കടിച്ച പഴങ്ങള്‍ എന്നിവയിലൂടെ മനുഷ്യരിലേയ്ക്ക് പകരാം.
Discussion about this post