ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങളെ ശക്തിപ്പെടുത്തി കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്. ലാബ് എലികളിൽ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഒന്നിലധികം കാൻസറുകൾക്കെതിരെ ആസ്പിരിൻ പ്രവർത്തിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കേംബ്രിഡ്ജ് സർവകലാശാലയിലെ കാൻസർ ഇമ്യൂണോളജിസ്റ്റ് രാഹുൽ റോയ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘമാണ് പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള 90 ശതമാനം കാൻസർ മരണങ്ങൾക്കും കാരണമാകുന്ന ‘മെറ്റാസ്റ്റാസിസി’നെതിരായ രോഗപ്രതിരോധ പ്രതികരണങ്ങൾ വർധിപ്പിക്കുന്നതിന് ആസ്പിരിൻ വഴിയുള്ള ഒരു പുതിയ രോഗപ്രതിരോധ പാത ഗവേഷക സംഘം കണ്ടെത്തിയത്. ആസ്പിരിൻ ഉപയോഗിച്ച് ചികിത്സിച്ച സ്തന, വൻകുടൽ, ചർമ എന്നീ അർബുദമുള്ള എലികളിൽ ആസ്പിരിൻ സ്വീകരിക്കാത്ത അർബുദമുള്ള എലികളെ അപേക്ഷിച്ച് മെറ്റാസ്റ്റാസിസിന്റെ അളവു മൂലം ശ്വാസകോശം, കരൾ പോലുള്ള മറ്റ് അവയവങ്ങളിലേക്കുള്ള രോഗ വ്യാപനം കുറഞ്ഞ അളവിൽ കണ്ടെത്തി. ആസ്പിരിന്റെ ആന്റി മെറ്റാസ്റ്റാറ്റിക് പ്രവർത്തനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ് ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ. ഇത് അപകടസാധ്യതകളില്ലാതെ ആസ്പിരിന്റെ ഈ ഫലത്തെ അനുകരിക്കുന്ന നൂതന ചികിത്സകൾക്ക് വഴിയൊരുക്കും.
Discussion about this post