The liver is one of the most important organs in the human body. Health experts say that avoiding alcohol and improving metabolism are two key factors that can protect the liver in the long term. There is no safe level of alcohol consumption— even moderate drinking can damage liver health.
Poor metabolic health is characterized by uncontrolled blood sugar levels, abdominal obesity, and insulin resistance. In such conditions, fat accumulates in the liver, leading to non-alcoholic fatty liver disease (NAFLD). Experts note that reducing sugar intake as much as possible, following a healthy diet, getting good-quality sleep, and controlling obesity can help reduce the risk of fatty liver.
Fatty liver is a condition in which excess fat builds up in the liver. When more than five percent of the liver consists of fat, it is considered excessive. This disease occurs in two forms: alcoholic fatty liver caused by alcohol consumption, and non-alcoholic fatty liver seen in people who do not consume alcohol.
Symptoms of fatty liver include abdominal pain, a feeling of fullness, loss of appetite, bloating, nausea, weight loss, swelling in the legs, yellowing of the skin and eyes (jaundice), and fatigue. Health experts remind that ensuring a nutritious diet and regular exercise can help keep fatty liver disease at bay.
ഫാറ്റി ലിവർ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. മദ്യപാനം ഒഴിവാക്കുക, മെറ്റബോളിസം മെച്ചപ്പെടുത്തുക- ഈ രണ്ട് കാര്യങ്ങൾ കരളിനെ ദീർഘകാലം സംരക്ഷിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മദ്യപാനത്തിൽ സുരക്ഷിതമായ ഒരു അളവില്ല, മിതമായ മദ്യപാനം പോലും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കും. പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോഗ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. വയറുവേദന, വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#FattyLiver #LiverHealth #PreventFattyLiver #HealthyLiver #NonAlcoholicFattyLiver #AlcoholicFattyLiver #MetabolicHealth #HealthyDiet #ReduceSugar #RegularExercise #ObesityControl #DiabetesAwareness #InsulinResistance #HealthyLifestyle
#ഫാറ്റിലിവർ #കരളാരോഗ്യം #ഫാറ്റിലിവർപ്രതിരോധം #ആരോഗ്യകരൾ #നോൺആൽക്കഹോളിക്ഫാറ്റിലിവർ #ആൽക്കഹോളിക്ഫാറ്റിലിവർ #മെറ്റബോളിക്ആരോഗ്യം #ആരോഗ്യകരമായഭക്ഷണം #മധുരംകുറയ്ക്കുക #വ്യായാമം #പൊണ്ണത്തടിനിയന്ത്രണം #പ്രമേഹം #ഇൻസുലിൻപ്രതിരോധം #ആരോഗ്യജീവിതശൈലി
































Discussion about this post