The 8th National Conference of the Indian Society of Kawasaki Disease was held at the IMA House under the leadership of Kochi Amrita Hospital, presenting the latest scientific advancements, diagnostic methods, and treatment approaches for Kawasaki disease—one of the major vasculitides seen in children. Leading experts from across the country attended the scientific conference, which was supported by the Indian Academy of Pediatrics.
Kawasaki disease is most commonly seen in children under five years of age. High fever lasting more than 4–5 days, redness of the eyes, lips, and tongue, swelling of the hands and feet, and swelling of the neck lymph nodes are the usual symptoms. Since these symptoms resemble common fever, diagnosis is often delayed. However, experts at the conference pointed out that timely diagnosis and treatment are crucial because the disease can cause inflammation in the coronary arteries, potentially leading to serious cardiac complications.
National and international experts in pediatric cardiology, pediatric rheumatology, and immunology participated in the conference. The sessions also covered new biomarkers in diagnosis, AI-based identification methods, management of complex cases, and innovative treatments for refractory Kawasaki disease.
കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളിൽ ഒന്നായ കാവസാക്കി രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പുരോഗതികളും നിർണയ-ചികിത്സാ രീതികളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസിന്റെ 8-ാമത് നാഷണൽ കോൺഫറൻസ് കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ IMA ഹൗസിൽ വെച്ച് നടന്നു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പിന്തുണച്ച ശാസ്ത്രീയ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുത്തു. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ കാവസാക്കി രോഗം ബാധിക്കുന്നത്. 4–5 ദിവസത്തിലധികം നീളുന്ന ഉയർന്ന പനി, കണ്ണുകളും, ചുണ്ടും നാവും ചുവക്കുക, കൈകാലുകളുടെ വീക്കം, കഴുത്തുവശത്തെ ഗ്രന്ഥികളുടെ വീക്കം മുതലായ ലക്ഷണങ്ങളിലൂടെയാണ് ഈ രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗലക്ഷണങ്ങൾ സാധാരണ പനിയോട് സാമ്യമുള്ളതാകുന്നതിനാൽ പലപ്പോഴും നിർണയം വൈകുക പതിവാണ്. എന്നാൽ ഹൃദയത്തിലെ രക്തക്കുഴലുകളിൽ അണുബാധ ഉണ്ടാക്കി ഗുരുതരമായ ഹൃദയപ്രത്യാഘാതങ്ങളിലേക്ക് നയിക്കാൻ ഈ രോഗത്തിന് കഴിവുള്ളതിനാൽ കാലോചിതമായ തിരിച്ചറിയലും ചികിൽസയും അത്യാവശ്യമാണ് എന്ന് വിദഗ്ധർ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് റ്യൂമറ്റോളജി, ഇമ്മ്യൂണോളജി മേഖലകളിലെ ദേശീയ-അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുത്തു. രോഗനിർണയത്തിലെ പുതിയ ബയോമാർക്കറുകൾ, AI അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ മാർഗങ്ങൾ, സങ്കീർണ്ണ കേസുകളുടെ കൈകാര്യം, റെഫ്രാക്ടറി കാവസാക്കി രോഗത്തിനുള്ള നവീന ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സമ്മേളനത്തിൽ നടന്നു
#KawasakiDisease #PediatricHealth #Vasculitis #ChildHealth #MedicalConference #LatestResearch #EarlyDiagnosis #KawasakiTreatment #PediatricCardiology #PediatricRheumatology #Immunology #HealthcareUpdates #AIinMedicine #MedicalAdvancements #IndiaHealth
#കാവസാക്കിരോഗം #കുട്ടികളുടെആരോഗ്യം #വാസ്കുലൈറ്റിസ് #ആരോഗ്യസമ്മേളനം #നവീനശാസ്ത്രം #രോഗനിർണയം #കുട്ടികളിലെഹൃദയാരോഗ്യം #പീഡിയാട്രിക്സ്പരിചരണം #ഇമ്മ്യൂണോളജി #AIആധാരിതതിരിച്ചറിയൽ #ആരോഗ്യപ്പുതിയവിവരങ്ങൾ





























Discussion about this post