Health department officials have issued a warning to those who eat food from outside or order food online to be cautious about their eating habits. Experts remind that the adulteration of food items — such as fish mixed with formalin and ammonia, fruits and vegetables sprayed with pesticides, coconut oil adulterated with cheap oils, artificial milk, tea powder mixed with dye, and drinking water containing plastic particles — all pose serious health risks.
According to the Food Safety Commissionerate, samples collected between April 2024 and March 2025 revealed the presence of dangerous levels of chemical substances. These included artificial food colors, pesticides, preservatives, and other contaminants.
The Health and Family Welfare Committee has reported to the government that advanced laboratories, modern equipment, and skilled technical experts are essential to detect newly emerging food adulteration techniques.
പുറത്തുനിന്ന് ആഹാരം കഴിക്കുന്നവരും ഓർഡർ ചെയ്ത് ആഹാരം വീട്ടിലെത്തിച്ച് കഴിക്കുന്നവരും ആഹാരരീതിയിൽ കരുതൽ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ് അധികൃതർ. ഫോർമാലിനും അമോണിയയും കലർത്തിയ മത്സ്യം, കീടനാശിനികൾ വിതറിയ പഴങ്ങളും പച്ചക്കറികളും, വിലകുറഞ്ഞ എണ്ണകൾ കലർത്തിയ വെളിച്ചെണ്ണ, കൃത്രിമപ്പാൽ, മായംചേർന്ന തേയിലപ്പൊടി, പ്ലാസ്റ്റിക് കണികകൾ അടങ്ങിയ കുടിവെള്ളം ഇങ്ങനെ സർവവും മായമായ കാലത്ത് അകത്തുചെല്ലുന്ന മായങ്ങൾ എല്ലാം മാരകമായ വിഷങ്ങളാണെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽമുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിൽ മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയിരുന്നെന്ന് അധികൃതർ വെളിപ്പെടുത്തി. കൃത്രിമ ഭക്ഷ്യനിറങ്ങൾ, കീടനാശിനികൾ, പ്രിസർവേറ്റീവുകൾ, മാലിന്യങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മായംചേർക്കുന്ന പുതുതന്ത്രങ്ങൾ കണ്ടെത്താൻ ഉന്നത സാങ്കേതികമികവുള്ള ലാബുകളും ഉപകരണങ്ങളും സാങ്കേതികവിദഗ്ധരും ആവശ്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമസമിതി സർക്കാരിന് റിപ്പോർട്ട് നൽകി.
#FoodSafety #HealthAlert #AdulteratedFood #PublicHealth #EatSafe #FoodContamination #HealthAwareness #SafeEating #FoodInspection #ToxicChemicals
#ഭക്ഷ്യസുരക്ഷ #ആരോഗ്യമുന്നറിയിപ്പ് #പൊതുആരോഗ്യം #സുരക്ഷിതഭക്ഷണം #ഭക്ഷ്യമലിനീകരണം #ആരോഗ്യബോധവത്കരണം #ആരോഗ്യജാഗ്രത #ഭക്ഷ്യപരിശോധന #വിഷവസ്തുക്കൾ.
 
	    	






























 
                                

Discussion about this post