Excessive exposure to artificial light at night can harm heart health, according to a study. Using too much light at home during nighttime disrupts the body’s circadian rhythm, which regulates sleep and hormone balance. This disruption can negatively affect cardiovascular health. The study notes that exposure to intense light at night interferes with the body’s internal clock, leading to high blood pressure, swelling, and rapid heartbeat. Prolonged disturbances like these may increase the risk of cardiovascular diseases.
According to the study, people exposed to bright light at night have a 32% higher risk of developing coronary artery disease, 56% higher risk of heart attack, and 30% higher risk of stroke.
Researchers suggest that reducing indoor light intensity after sunset and using thick curtains to block outside light can help protect heart health. The study was published in JAMA Network.
രാത്രിയിലെ അമിതമായ വെളിച്ചം ഹൃദയാരോഗ്യം തകരാറിലാക്കുമെന്ന് പഠനം. രാത്രിയിൽ വീട്ടിൽ അമിതമായ വെളിച്ചം ഉപയോഗിക്കുന്നത് ഉറക്കം, ഹോർമോൺ നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്ന ശരീരത്തിന്റെ സർക്കാഡിയൻ റിഥത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാത്രിയിൽ തീവ്രമായ പ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ ഇന്റേണൽ ക്ലോക്കിനെ ബാധിക്കുകയും ഇത് ഉയർന്ന രക്തസമ്മർദ്ദം, വീക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള തടസ്സങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവെച്ചേക്കാം. രാത്രിയിൽ തീവ്രമായ പ്രകാശം ഏൽക്കുന്നവർക്ക് കൊറോണറി ആർട്ടറി രോഗം വരാനുള്ള സാധ്യത 32 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഹൃദയാഘാതത്തിന് 56 ശതമാനവും, പക്ഷാഘാതത്തിന് 30 ശതമാനവും സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. സൂര്യാസ്തമയത്തിന് ശേഷം മുറികളിലെ ലൈറ്റുകളുടെ പ്രകാശം കുറയ്ക്കുക വെളിച്ചം തടയാൻ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതായിരിക്കുമെന്ന് പഠനത്തിന് നേർതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കുന്നു. ജാമ നെറ്റ്വർക്കിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
#HeartHealth #LightExposure #CircadianRhythm #SleepHealth #CardiovascularRisk #NightLight #HealthStudy #HeartCare #HealthyLifestyle #JAMANetwork
#ആരോഗ്യം #വെളിച്ചപ്രഭാവം #ഉറക്കആരോഗ്യം #ഹൃദയസംബന്ധപ്രശ്നങ്ങൾ #ആരോഗ്യപഠനം #രാത്രിവെളിച്ചം #ആരോഗ്യശീലങ്ങൾ #ഹൃദയപരിചരണം #ജാമനെറ്റ്വർക്ക്
 
	    	































 
                                

Discussion about this post