Kerala is reeling under the threat of amoebic encephalitis. Last month alone, 11 people in the state lost their lives to the disease. So far this year, 87 cases have been confirmed, with a total of 21 deaths. Reports indicate that more than half of those who died had other underlying health conditions, including kidney, liver, and diabetes-related issues. More than half of the infected did not show fever symptoms, which delayed the detection of the disease. Only doctors familiar with treating such cases can easily identify it. Therefore, health experts suggest that doctors should receive specialized training to handle amoebic encephalitis.
അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണിയിൽ വലഞ്ഞ് കേരളം. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 11 പേർക്കാണ് രോഗം ബാധിച്ച് ജീവൻ നഷ്ടമായത്. ഈ വർഷം ഇതുവരെ 87 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ആകെ 21 പേർ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ പകുതിയിൽ അധികം ആളുകൾക്കും മറ്റ് രോഗങ്ങളും ബാധിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ, വൃക്ക, കരൾ രോഗികളും പ്രമേഹ രോഗികളും ഉൾപ്പെടുന്നു. രോഗ ബാധിതരിൽ പകുതിയിൽ അധികം ആളുകൾക്കും പനി ലക്ഷണമായി കണ്ടുവന്നിരുന്നില്ല. ഇത് രോഗികളെ തിരിച്ചറിയുന്നത് വൈകിപ്പിച്ചു. രോഗികളെ പരിചരിച്ച് പരിചയമുള്ള ഡോക്ടർമാർക്ക് മാത്രമേ രോഗം എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നുള്ളു. ആയതിനാൽ അമീബിക് മസ്തിഷ്‌ക ജ്വരത്തെ നേരിടാൻ ഡോക്ടർമാർക്ക് പ്രത്യേകം പരിശീലനം നൽകണമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
#AmoebicEncephalitis, #KeralaHealthAlert, #BrainInfection, #HealthCrisis, #FatalDisease, #KidneyAndLiverIssues, #Diabetes, #MedicalTraining, #EarlyDetection, #HealthAwareness
#അമീബിക്‌മസ്തിഷ്‌കജ്വരഭീഷണി, #കേരളആരോഗ്യഅലേർട്ട്, #മസ്തിഷ്‌കസംക്രമണം, #ആരോഗ്യപാരിസ്ഥിതികസന്ദേശം, #മരണകാരിയായരോഗം, #പ്രമേഹരോഗം, #ഡോക്ടർമാർക്കുപരിശീലനം, #വൈവിധ്യമാർന്നരോഗനിരീക്ഷണം, #ആരോഗ്യജാഗ്രത
Discussion about this post