Researchers have developed an AI that can predict in advance what diseases you might develop after 20 years. It can predict up to 1,000 diseases. The artificial intelligence model, named ‘Delphi 2M,’ was developed by researchers in Europe. The research team from the UK, Denmark, Germany, and Switzerland is behind the discovery. The AI works by analyzing the patient’s health report. It was trained using data from five lakh people collected from the UK Biobank. This AI was able to accurately predict diseases like heart attacks. In the future, Delphi 2M is expected to be helpful for the healthcare sector. Currently, the AI service has not been launched. Researchers noted that the accuracy and other aspects of the AI’s predictions need continuous study. The study was published in the journal Nature.
20 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് എന്തൊക്കെ രോഗങ്ങൾ പിടിപെട്ടേക്കാം എന്ന് മുൻകൂട്ടി കണ്ടെത്തുന്ന എ.ഐ വികസിപ്പിന്ന് ഗവേഷകർ. 1000 രോഗങ്ങൾവരെ ഇതുവഴി പ്രവചിക്കാനാവും. ‘ഡെൽഫി 2എം’ എന്ന നിർമിതബുദ്ധി മാതൃക യൂറോപ്പിലെ ഗവേഷകരാണ് വികസിപ്പിച്ചത്. ബ്രിട്ടൻ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകസംഘമാണ് കണ്ടെത്തലിന് പിന്നിൽ. രോഗിയുടെ ആരോഗ്യറിപ്പോർട്ട് വിശകലനം ചെയ്താവും എ.ഐയുടെ പ്രവർത്തനം. ബ്രിട്ടനിലെ യുകെ ബയോബാങ്കിൽനിന്നു ശേഖരിച്ച അഞ്ചുലക്ഷം പേരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമിതബുദ്ധിയെ പരിശീലിപ്പിച്ചത്. ഹൃദയാഘാതംപോലുള്ള രോഗങ്ങൾ ശരിയായി പ്രവചിക്കാൻ ഇതിലൂടെ സാധിച്ചു. ഭാവിയിൽ ആരോഗ്യമേഖലയ്ക്ക് ഡെൽഫി 2എം സഹായകമാവുമെന്നാണ് വിലയിരുത്തൽ. നിലവിൽ എ.ഐയുടെ സേവനം ആരംഭിച്ചിട്ടില്ല. എ.ഐയുടെ പ്രവചനത്തിന്റെ കൃത്യതയും മറ്റും തുടർച്ചയായി പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. നെയ്ചർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
#AIHealthPrediction, #Delphi2M, #FutureHealthcare, #DiseasePrediction, #MedicalAI, #HealthTech, #HeartDiseasePrediction, #EuropeanResearch, #UKBiobank, #NatureJournal
#എഐആരോഗ്യപ്രവചനം, #ഡെൽഫി2എം, #ഭാവിയിലെആരോഗ്യം, #രോഗപ്രവചനം, #മെഡിക്കൽഎഐ, #ആരോഗ്യസാങ്കേതികവിദ്യ, #ഹൃദയരോഗപ്രവചനം, #യൂറോപ്യഗവേഷണം, #യുകെബയോബാങ്ക്,
Discussion about this post