A study has found that following a Mediterranean diet along with regular exercise is effective in controlling Type 2 diabetes. The Mediterranean diet consists of fruits, vegetables, nuts, seeds, legumes, and extra virgin olive oil. Volunteers in the study completely avoided meat. Researchers from the Harvard School of Public Health reported that participants who reduced calories through diet and maintained regular exercise showed a significant reduction in diabetes risk. They also highlighted that the use of extra virgin olive oil helped lower the risk of heart disease and supported weight management.
ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് പതിവ് വ്യായാമത്തിനൊപ്പം മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് ഫലപ്രദമെന്ന് പഠനം. പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ, പയർ വർമ്മങ്ങൾ, എക്‌സ്ട്രാ വെർജിൻ ഒലിവ് ഓയിൽ എന്നിവ അടങ്ങിയതാണ് മെഡിറ്ററേനിയൻ ഡയറ്റ്. പൂർണമായും മാംസം ഒഴവാക്കിയാണ് വോളണ്ടിയർമാർ ഈ പരീക്ഷണത്തിൽ പങ്കെടുത്തത്. ഡയറ്റിലൂടെ കലോറി കുറക്കുന്നതിനൊപ്പം വ്യായാമം ശീലമാക്കുകയും ചെയ്ത വോളണ്ടിയർമാർക്ക് പ്രമേഹ സാധ്യതയിൽ വലിയ കുറവ് രേഖപ്പെടുത്തിയരായി പഠനത്തിന് നേതൃത്വം നൽകിയ ഹാർവാർഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ പറയുന്നു. എക്‌സ്ട്രാ വിർജിൻ ഓയിലിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത കുറക്കുന്നതായും ഭാരം നിയന്ത്രിക്കാൻ ഇതിലൂടെ സാധിച്ചതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post