A young woman has lodged a complaint alleging that a surgical tube was left inside her body during an operation. The complaint was raised against Thiruvananthapuram General Hospital by a resident of Kattakkada. In her complaint to the Health Department, she stated that a 50-centimeter-long surgical tube was found inside her body. The woman had undergone thyroid surgery two years ago. Since then, she had been suffering from constant phlegm blockage, and a recent X-ray revealed the tube lodged in her chest. She further alleged that when she tried to inform the concerned doctor, he avoided responsibility. The doctor also told her that since the tube had stuck to the chest, removing it would be very difficult and could even be life-threatening. The woman has now filed a formal complaint with the Health Department.
ശസ്ത്രക്രീയയ്ക്ക് ഇടയിൽ യുവതിയുടെ ശരീരത്തിനുള്ളിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ കാട്ടക്കട സ്വദേശിനിയാണ് പരാതി ഉന്നയിച്ചത്. 50 സെന്റീമീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് ശരീരത്തിൽ കുടുങ്ങിയതായി ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. രണ്ട് വർഷം മുമ്പ് യുവതിക്ക് തൈറോയ്ഡ് ശസ്ത്രക്രീയ നടത്തിയിരുന്നു. സ്ഥിരമായി കഫക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സമീപകാലത്ത് എക്‌സ്‌റേ എടുത്തപ്പോളാണ് നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചെങ്കിലും ശസ്ത്രക്രീയ നടത്തിയ ഡോക്ടർ ഒഴിഞ്ഞുമാറിയതായും. ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയതിനാൽ എടുത്തു മാറ്റാൻ പ്രയാസമാണെന്നും ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്നും ഡോക്ടർ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി ആരോഗ്യവകുപ്പിന് പരാതി നൽകി.
Discussion about this post