The private hospital authorities have released a medical bulletin regarding actor and anchor Rajesh Keshav, who is under treatment after collapsing during a program. The bulletin states that he underwent angioplasty, and his previously low blood pressure has now stabilized. He is currently in the ICU with the support of advanced life support. It is also assessed that the heart attack has affected his brain functions.
പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് ആശുപത്രി അധികൃതർ. താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായും താഴ്‌ന നിലയിൽ ആയിരുന്ന ബി.പി സാധാരണ നിലയിൽ എത്തിയതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ നിലവിൽ ഐ.സി.യുവിൽ തുടരുകയാണ് താരം. ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിച്ചതായാണ് വിലയിരുത്തൽ.
Discussion about this post