Many people wish to exercise regularly, but due to lack of time and laziness, it often doesn’t happen. However, there is a special walking technique called Interval Walking Training that can improve health without the need for intense workouts or expensive gym memberships. Developed by Professor Hiroshi Nose of Shinshu University in Japan, this method involves alternating between three minutes of brisk walking and three minutes of slow walking for a total of 30 minutes. Doing this four times a week is sufficient. Research shows that this training helps reduce blood pressure, control cholesterol, strengthen muscles, manage body weight, and even regulate blood sugar levels in diabetic patients. Continuing Interval Walking Training for four to six months can bring significant health benefits.
പതിവായി വ്യായാമം ചെയ്യണമെന്ന ആഗ്രഹം പലർക്കുമുണ്ടെങ്കിലും സമയക്കുറവും മടിയും കാരണം പലർക്കും അത് സാധ്യമാകാറില്ല. എന്നാൽ, കഠിനമായ വ്യായാമങ്ങളോ ജിമ്മിലേ ചെലവുകളോ ഒന്നുമില്ലാതെ തന്നെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രത്യേക നടത്തരീതിയാണ് ഇന്റർവെൽ വോക്കിങ്ങ് ട്രെയിനിങ്ങ്.ജപ്പാനിലെ ഷിൻഷു സർവകലാശാലയിലെ, പ്രഫസർ ഹിരോഷി നോസ് വികസിപ്പിച്ചെടുത്ത ഈ രീതിയിൽ, മൂന്ന് മിനിറ്റ് ചടുല നടത്തവും, പിന്നെ മൂന്ന് മിനിറ്റ് സാവധാന നടത്തവും മാറിമാറി അരമണിക്കൂർ നടക്കുകയാണ് വേണ്ടത്. ആഴ്ചയിൽ നാലുതവണ ഇതു ചെയ്താൽ മതിയാകും.
ഗവേഷണങ്ങൾ പറയുന്നത്, ഈ പരിശീലനം രക്തസമ്മർദം കുറയ്ക്കുകയും, കൊളസ്ട്രോൾ, പേശീബലം, ശരീരഭാരം എന്നിവ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ്. പ്രമേഹരോഗികളിൽ പോലും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഇത് സഹായിക്കുന്നു. നാല് മുതൽ ആറുമാസം വരെ ഇന്റർവെൽ വോക്കിങ്ങ് ട്രെയിനിങ്ങ് തുടരുന്നവരിൽ മൂന്ന് മുതൽ അഞ്ച് കിലോ വരെ ഭാരം കുറയുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.കൂടാതെ, ഓർമശക്തിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിലും ഇന്റർവെൽ വോക്കിങ്ങ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. എല്ലാ പ്രായക്കാരും ലളിതമായി പിന്തുടരാവുന്ന, ആരോഗ്യവും മാനസികസൗഖ്യവും ഒരുപോലെ നൽകുന്ന ഒരു നടത്തരീതിയാണ് ഇത്.
🌐 At Doctor Live Media, we are committed to transforming healthcare communication through impactful digital solutions.
From hospital branding and health awareness campaigns to digital content creation, media promotions, and public relations, we help healthcare institutions and professionals connect with people in meaningful ways.
Our goal is simple — to make trusted medical information accessible, build stronger patient engagement, and support healthcare brands in creating a positive impact.
✨ Together, let’s make healthcare communication smarter, reliable, and more human.
Discussion about this post