A study suggests that COVID-19 can cause heart diseases. According to the research, COVID-19 infection leads to thickening of the blood vessels in the heart. The study was conducted by researchers from Paris City University, France, under the leadership of Professor Rosa Maria Bruno. Normally, blood vessels thicken with age, but COVID-19 infection accelerates this process, the study states. Thickening of blood vessels increases the risk of stroke and heart attack, researchers highlight. The study found that COVID-19 infection, especially in women, can accelerate vascular aging by five years. Data from 2,390 people across 16 countries was analyzed for the study, which was conducted between September 2020 and February 2022. Participants were divided into four groups: those who never had COVID-19, those who had it recently but were not hospitalized, those who were hospitalized, and those treated in the ICU. The results showed that compared to those who never had COVID-19, infected individuals had thicker blood vessels. The condition was more common among women and in those who experienced prolonged fatigue and breathing difficulties after COVID-19. Researchers suggest that differences in immune system function may explain the higher risk among women. They also emphasize that lifestyle modifications, controlling cholesterol and blood pressure, can reduce the risk. The study was published in the European Heart Journal.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കോവിഡ് കാരണമാകുന്നുവെന്ന് പഠനം. ഹൃദയത്തിലെ രക്തക്കുഴലുകൾ കട്ടികൂടുന്നതിന് കോവിഡ് അണുബാധ കാരണമാകുന്നുവെന്നാണ് പഠനത്തിലുള്ളത്. ഫ്രാൻസിലെ പാരീസ് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രൊഫസറായ റോസ മരിയ ബ്രൂണോയുടെ നേതൃത്വത്തിലാണ് പഠനം നൽകിയത്. പ്രായം കൂടുന്നതിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുന്നത് സ്വാഭാവികമാണ്. എന്നാൽ കോവിഡ് അണുബാധയോടെ ഇതിന് ആക്കം കൂടുന്നുവെന്നാണ് പഠനത്തിലുള്ളത്. രക്തക്കുഴലുകൾ കട്ടിയാകുന്നത് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കോവിഡ് അണുബാധ, പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുഴലുകളുടെ പ്രായം അഞ്ച് വർഷം കൂട്ടുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. പതിനാറോളം രാജ്യങ്ങളിൽ നിന്നുള്ള 2390 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2020 സെപ്തംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ഒരിക്കലും കോവിഡ് വന്നിട്ടില്ലാത്തവർ, അടുത്തിടെ കോവിഡ് വന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലാത്തവർ, കോവിഡ് ബാധിച്ച് ആശുപത്രി ചികിത്സയിൽ കഴിഞ്ഞവർ, ഐ.സി.യു.വിൽ കഴിഞ്ഞവർ എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കിയാണ് പഠനം നടത്തിയത്. തുടർന്നാണ് ഒരിക്കലും കോവിഡ് വന്നിട്ടില്ലാത്തവരെ അപേക്ഷിച്ച് കോവിഡ് സ്ഥിരീകരിച്ചവരിൽ രക്തക്കുഴലുകൾ കട്ടിയായതായി കണ്ടെത്തിയത്. സ്ത്രീകളിലും കോവിഡിനുശേഷം അമിതക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവ നീണ്ടുനിന്നവരിലും ഇതിനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുന്നതിന് പിന്നിൽ പ്രതിരോധശേഷിയുടെ പ്രവർത്തനത്തിലെ വ്യത്യാസമാകാമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയവ നിയന്ത്രിച്ച് നിർത്തുക തുടങ്ങിയവ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷർ പറയുന്നു. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
🌐 Your Partner in Healthcare Communication
At Doctor Live Media, we bridge the gap between healthcare providers and the public through powerful digital storytelling.
✅ Engaging health awareness campaigns
✅ Expert-led medical content creation
✅ Strategic PR & media solutions for healthcare brands
✅ Digital platforms to amplify your message
With a focus on accuracy, trust, and impact, we ensure that healthcare information reaches people the right way. 💙
#Covid19 #കോവിഡ് #ഹൃദയാരോഗ്യം #HeartHealth #ഹൃദ്രോഗസാധ്യത #CardiovascularRisk #BloodVesselThickening #StrokeRisk #HeartAttackRisk #WomensHealth #EuropeanHeartJournal #MedicalResearch #StayHealthy #രക്തക്കുഴൽ #പക്ഷാഘാതസാധ്യത #ഹൃദയാഘാതം #സ്ത്രീകളുടെആരോഗ്യം #യൂറോപ്യൻഹാർട്ട്ജേർണൽ #ഗവേഷണറിപ്പോർട്ട് #ആരോഗ്യബോധവൽക്കരണം
Discussion about this post