In Kozhikode’s Thamarassery, it has been confirmed that the death of a fourth-grade student was caused by Amoebic Meningoencephalitis (brain fever). Following this, the Health Department has initiated precautionary measures. Reports say the child had gone for a bath in a pond near her house. Four of her relatives, who are suffering from fever, are currently undergoing treatment at the Medical College. The Health Department is preparing to test water samples from the pond and nearby water bodies. A public health alert has also been issued in the area. The girl, Anaya, a fourth-grade student, was admitted to Thamarassery Taluk Hospital and later to Kozhikode Medical College on Wednesday after severe fever, but her life could not be saved.
കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മുൻകരുതലുകൾ സ്വീകരിച്ച് ആരോഗ്യവകുപ്പ്. വീടിന് സമീപത്തെ കുളത്തിൽ കുട്ടി കുളിക്കാനിറങ്ങിയിരുന്നു എന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കളായ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കുളത്തിലെയും സമീപ പ്രദേശങ്ങളിലെയും ജലാശയ സാംപിളുകൾ ആരോഗ്യ വകുപ്പ് പരിശോധിക്കാനൊരുങ്ങുകയാണ്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്ത പനിയെ തുടർന്ന് ബുധനാഴ്ചയാണ് നാലാം ക്ലാസ്സുകാരിയായ അനയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Discussion about this post