Beetroot juice is known for its numerous health benefits and is excellent for skin care. However, experts warn that excessive consumption of beetroot juice can lead to certain health issues. The oxalates present in beetroot juice, when accumulated in high amounts in the body, can form calcium oxalate crystals, which may lead to kidney stones. Moreover, excessive oxalates in the body can hinder the absorption of minerals like zinc, potentially causing hair loss. Since beetroot juice can lower blood pressure, it may worsen the condition for those with low blood pressure. The high acidity in beetroot can also cause digestive problems and lead to gas formation.
നിരവധി ആരോഗ്യ ഗുണങ്ങളുള്ളതും ചർമ്മ സംരക്ഷണത്തിന് അത്യുത്തമവുമാണ് ബീറ്റ് റൂട്ട് ജ്യൂസ്. എന്നാൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് അമിതമായാൽ ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് അത് കാരണമാകാമെന്ന മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ. ബീറ്റ് റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റുകൾ അമിതമായി ശരീരത്തിൽ എത്തിയാൽ കാൽസ്യം-ഓക്‌സലേറ്റ് പരലുകൾ ഉണ്ടാവുകയും ഇത് വൃക്കിൽ കല്ല് രൂപപ്പെടാനും കാരണമാകും. മാത്രമല്ല, ശരീരത്തിൽ എത്തുന്ന അമിത ഓക്‌സലേറ്റുകൾ സിങ്ക് അടക്കമുള്ള ധാതുക്കളെ ആഗിരണം ചെയ്യുകയും, മുടി കൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യാം. ബീറ്റ് റൂട്ട് ജ്യൂസ് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും എന്നതിനാൽ കുറഞ്ഞ രക്തസമ്മർദ്ദത്താൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ബീറ്റ്‌റൂട്ടിലെ ഉയർന്ന അസിഡിറ്റി ദഹന പ്രശ്‌നങ്ങൾക്കും വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നതിനും കാരണമാകാം.
Discussion about this post