In Alappuzha, with the spread of influenza and viral fever, the District Medical Officer has advised the public to remain vigilant and strengthen preventive measures. Since these diseases spread through the air, extra caution is essential. Children, pregnant women, the elderly, and those undergoing treatment for conditions like hypertension and diabetes should be particularly careful. People who spend time in public places should cleanse themselves immediately upon returning home and try to wear masks. Do not lower your mask while coughing, sneezing, or speaking. Avoid spitting in public places, wash hands with soap or use sanitizer, and refrain from going to crowded areas or spending time in poorly ventilated spaces. The health department emphasized that following these guidelines can help prevent the spread of fever.
ആലപ്പുഴയിൽ ഇൻഫ്‌ളുവൻസ, വൈറൽ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവ്യാപനം വായുവിലെ സംഭവിക്കുന്നു എന്നതിനാൽ കൂടുതൽ ജാഗ്രത അനിവാര്യമാണ്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി മറ്റ് രോഗങ്ങൾക്ക് ചികിത്സ തുടരുന്നവർ ജാഗ്രത തുടരണം. പൊതുയിടങ്ങളിൽ സമയം ചിലവഴിക്കുന്നവർ വീട്ടിലെത്തിയാൽ ഉടൻ ശരീര ശുദ്ധിവരുത്തുകയും മാസ്‌ക് ധരിക്കാൻ ശ്രമിക്കുകയും ശ്രദ്ധിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്, പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്, കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുക. ആൾക്കൂട്ടത്തിൽ പോകുന്നതും വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ സമയം ചിലവിടുന്നതും പരമാവധി ഒഴുവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ചാൽ പനി പടരുന്നത് തടയാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
#AlappuzhaHealthAlert, #InfluenzaPrevention, #ViralFeverAlert, #PublicHealthWarning, #StaySafeKerala, #DiseasePrevention, #MaskUpKerala, #HygieneMatters, #KeralaHealthDepartment, #PreventTheSpread
#ആലപ്പുഴആരോഗ്യമുന്നറിയിപ്പ്, #ഇൻഫ്ലുവൻസപ്രതിരോധം, #വൈറൽപനിമുന്നറിയിപ്പ്, #പൊതുജനാരോഗ്യം, #സുരക്ഷിതകേരളം, #രോഗപ്രതിരോധം, #മാസ്‌ക്‌ധരിക്കുക, #ശുചിത്വംപ്രധാനമാണ്, #കേരളആരോഗ്യവകുപ്പ്, #വ്യാപനംതടയാം
Discussion about this post