A mother from Kozhikode has become a symbol of the determination of motherhood. She agreed to have her 22-week-old unborn baby, who had a heart defect, undergo a keyhole surgery while still in the womb. This surgery, the first of its kind in Kerala and the fourth in India, was performed at Aster MIMS Hospital.
When doctors informed that the pumping of the baby’s heart was poor, the mother, Mohsin, agreed to the complex procedure. The first attempt to expand the valve by inserting a balloon in the heart while in the womb failed. A second attempt, by creating a small opening in the uterus after piercing the mother’s abdomen, also failed. Three days later, a similar third attempt succeeded in restoring normal heart function in the baby.
The surgery was led by doctors P.S. Sreeja, Edwin Francis, Girish Warrier, K.S. Ramadevi, P. Sujatha, Shabarinath Menon, Anu Jose, Nabeel Faisal, P.S. Priya, and Nash.
മാതൃത്വത്തിന്റെ നിശ്ചയദാർഢ്യത്തിനുള്ള പ്രതീകതമാവുകയാണ് കോഴിക്കോട്ടുനിന്ന് ഒരമ്മ. ഹൃദയത്തിന് തകരാറുള്ള 22 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ ഗർഭാവസ്ഥയിൽതന്നെ താക്കോൽദ്വാരശസ്ത്രക്രീയയ്ക്ക് വിധേയമാക്കുവാൻ ആ അമ്മ തയ്യാറാവുകയായിരുന്നു. കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിൽ നാലാമത്തേതുമായ ശസ്ത്രക്രീയ ആസ്റ്റർ മിംമ്‌സ് ആശുപത്രിയിലാണ് നടന്നത്. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഹൃദയത്തിൽ പമ്പിങ് മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൊഹ്‌സിനയാണ് സങ്കീർണമായ ശസ്ത്രക്രീയയ്ക്ക് തയ്യാറായത്. വയറ്റിൽവെച്ചുതന്നെ ബലൂണിട്ട് വാൽവ്വ് വികസിപ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നാലെ മാതാവിന്റെ വയർ തുളച്ച് ഗർഭപാത്രത്തിൽ സുഷിരമുണ്ടാക്കി ശസ്ത്രക്രീയ നടത്താൻ വീണ്ടും ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പിന്നീട് മൂന്ന് ദിവസത്തിന് ശേഷം സമാന രീതിയിൽ നടത്തിയ മറ്റൊരു ശ്രമത്തിലൂടെ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലേയ്ക്ക് എത്തിക്കുവാൻ ഡോക്ടർമാർക്കായി. ഡോക്ടർമാരായ പി.എസ് ശ്രീജ, എഡ്വിൻ ഫ്രാൻസിസ്, ഗിരീഷ് വാരിയർ, കെ.എസ് രമാദേവി, പി. സുജാത, ശബരീനാഥ് മേനോൻ, അനു ജോസ്, നബീൽ ഫൈസൽ, പി.എസ് പ്രിയ, നഷ്‌റ തുടങ്ങിയവർ ശസ്ത്രക്രീയയ്ക്ക് നേതൃത്വം നൽകി.
#MotherhoodDetermination, #KeralaMedicalMilestone, #FetalHeartSurgery, #KeyholeSurgery, #MedicalBreakthrough, #AsterMIMS, #LifeSavingSurgery, #InWombSurgery, #KeralaNews, #IndiaHealthcare
#മാതൃത്വനിശ്ചയദാർഢ്യം, #കേരളമെഡിക്കൽചരിത്രം, #ഗർഭസ്ഥഹൃദയശസ്ത്രക്രിയ, #താക്കോൽദ്വാരശസ്ത്രക്രിയ, #വൈദ്യനേട്ടം, #ആസ്റ്റർമിംസ്, #ജീവൻരക്ഷാശസ്ത്രക്രിയ, #ഗർഭസ്ഥശസ്ത്രക്രിയ, #കേരളവാർത്ത, #ഇന്ത്യാരോഗ്യം
Discussion about this post