The Union Health Ministry has clarified that there is no link between COVID-19 vaccines and sudden deaths due to heart attacks. The Ministry released a study report related to the issue. The study, conducted by ICMR and AIIMS Delhi, found that factors like lifestyle and existing health conditions could be the reasons for these deaths. The research focused on individuals aged between 18 and 45. The Union Health Ministry stated that the claims linking COVID-19 vaccines to sudden deaths are misleading. Extensive studies by the Indian Council of Medical Research (ICMR) and AIIMS on sudden deaths among adults post-COVID confirm that there is no connection between COVID-19 vaccines and such deaths. Experts added that studies by ICMR and the National Center for Disease Control have confirmed that COVID-19 vaccines used in India are safe and effective.
കോവിഡ് വാക്സിനുകളും ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. ജീവിതശൈലിയും നിലവിലുള്ള രോഗാവസ്ഥയുമാകാം കാരണമെന്നാണ് ഐസിഎംആർ, ഡൽഹി എയിംസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 18നും -45 വയസിനുമിടയിൽ പ്രായമുള്ളവരിലെ മരണവുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ് വാക്സിൻ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡിനു ശേഷമുള്ള മുതിർന്നവരിലെ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും എയിംസും നടത്തിയ വിപുലമായ പഠനങ്ങളിൽ കോവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ്-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചതായും വിദക്തർ പറയുന്നു.
#COVID19VaccineFacts #NoLinkToSuddenDeath #ICMRStudy #AIIMSResearch #VaccineSafety #StopMisinformation #HeartHealthAwareness #TrustScience #SafeEffectiveVaccines #IndiaHealthUpdate #വ്യാജപ്രചാരം #ഐസിഎംആർ പഠനം #എയിംസ്അന്വേഷണം #ആരോഗ്യവ്യാപനം #സയൻസിനെവിശ്വസിക്കുക #ഹൃദ്രോഗജാഗ്രത #വാക്‌സിനിന്റേസുരക്ഷ
Discussion about this post