A statewide inspection was conducted under the leadership of the Food Safety Department to ensure the safety of coconut oil in the market. As part of “Operation Life,” a special three-day drive called Operation Coconut was carried out in coconut oil manufacturing units, as well as wholesale and retail outlets.
Amid rising coconut oil prices, the Food Safety Department intensified inspections, anticipating the possibility of adulterated coconut oil entering the market.
Health Minister Veena George urged the public to remain vigilant against the sale of adulterated coconut oil.
Authorities stated that out of 980 establishments inspected across the state, rectification notices were issued to 25.
The inspections will continue, and any illegal sales will be dealt with under the Food Safety and Standards Act, the minister added.
വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയാതായി റിപ്പോർട്ട്. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയത്. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകിയാതായി അധികൃതർ വ്യക്തമാക്കി. പരിശോധനകൾ തുടരുമെന്നും നിയമവിരുദ്ധമായ വിൽപന ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ആരോഗ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
#CoconutOilSafety #FoodSafetyDrive #OperationCoconut #AdulterationAlert #SafeFoodKerala #VeenaGeorge #CoconutOilInspection #KeralaHealthAlert #FoodSafetyMission #StopAdulteration
#വെളിച്ചെണ്ണസുരക്ഷ #ഭക്ഷ്യസുരക്ഷാപ്രവർത്തനം #മായംവിരുദ്ധജാഗ്രത #സുരക്ഷിതഭക്ഷണം #വീണജോർജ് #ആരോഗ്യജാഗ്രത #ഭക്ഷ്യസുരക്ഷാമിഷൻ #മായംനിരോധനം
Discussion about this post