The White House has revealed details about US President Donald Trump’s health condition. Trump is reportedly suffering from a condition that causes swelling in the legs due to reduced efficiency in the nerves. According to the White House, the condition is known as Chronic Venous Insufficiency, which is common among people over 70 years of age.
Trump’s doctor confirmed the diagnosis, said White House Press Secretary Karoline Leavitt. The 79-year-old president was diagnosed following an ultrasound scan. The disease reduces the ability of the veins in the legs to pump blood back to the heart. However, the press secretary clarified that Trump is not experiencing any major discomfort due to the condition.
യു.എസ് പ്രസിഡൻറ് ഡോനാൾഡ് ട്രംപിൻറെ അസുഖവിവരം വെളിപ്പെടുത്തി വൈറ്റ് ഹൗസ്. ഞരമ്പുകൾക്കുണ്ടാകുന്ന ശേഷിക്കുറവ് കാരണം കാലുകൾക്ക് വീക്കമുണ്ടാകുന്ന അവസ്ഥയാണ് ട്രംപിനുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 70 വയസ് കഴിഞ്ഞവർക്ക് സാധാരണയായുണ്ടാകുന്ന ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന അസുഖമാണിതെന്ന് ട്രംപിൻറെ ഡോക്ടർ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോളിൻ ലിവിറ്റ് പറഞ്ഞു.
അൾട്രാ സൗണ്ട് സ്കാനിങ്ങിലാണ് 79കാരനായ പ്രസിഡൻറിന് രോഗം സ്ഥിരീകരിച്ചത്. കാലുകളിൽ നിന്നും രക്തം തിരികെ ഹൃദയത്തിലേക്ക് പമ്പുചെയ്യാനുള്ള ശേഷി കുറയുന്ന അസുഖാവസ്ഥയാണ് ട്രംപിന്. എന്നാൽ നിലവിലെ രോഗാവസ്ഥ കാരണം ട്രംപിന് പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമില്ലെന്നും പ്രസ്സ് സെക്രട്ടറി വ്യക്തമാക്കി.
Discussion about this post