A study conducted by Science of the Total Environment has highlighted a significant decline in firefly populations. Fireflies were once commonly seen during summer nights, but their natural habitats—such as wetlands and marshy areas—are now under threat. Fireflies are unique in their rare ability to produce light on their own. They spend most of their life either in the soil or between leaves. However, the noticeable decline in their numbers may lead to their extinction within a few years, researchers warn.
മിന്നിമിനുങ്ങുകൾ വംശനായ ഭീഷണിയിലെന്ന് പഠനം. സയൻസ് ഓഫ് ദി ടോട്ടൽ എൻവിറോൺമെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ചൂണ്ടിക്കാണിക്കുന്നത്. വേനൽകാല രാത്രികളിലാണ് മിന്നാമിനുങ്ങുകളെ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഈർപ്പമുള്ള ചുറ്റുപാടുകളായ തണ്ണീർ തടങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവയാണ് ഇവയുടെ അവാസകേന്ദ്രം. സ്വയം പ്രകാശം ഉൽപ്പാദിപ്പിക്കുന്നു എന്ന അപൂർവ്വ സവിശേഷതയാണ് മിന്നാമിനുങ്ങുകളെ വ്യത്യസ്തരാക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിലോ, ഇലകൾക്ക് ഇടയിലോ കഴിച്ചുകൂട്ടുകയാണ് ഇവ ചെയ്യുന്നത്. എന്നാൽ മിന്നാമിനുങ്ങുകളുടെ എണ്ണത്തിൽ കണ്ടുവരുന്ന പ്രകടമായ കുറവ്, വർഷങ്ങൾക്കുള്ളിൽ മിന്നാമിനുങ്ങുകൾക്ക് വംശനാശം സംഭവിക്കുന്നതിലേയ്ക്ക് നയിച്ചേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post