The bedroom is the place that needs to be kept the cleanest for a healthy life. However, there can be several factors in such bedrooms that may contribute to the spread of illness. Old Pillow – Continuous use can turn an old pillow into a hub for disease-causing agents. Accumulated fine dust, sweat, and dead skin cells in an unclean pillow can disturb your sleep and lead to various health issues including allergies. Old Mattress – As it ages, the quality of a mattress deteriorates. If the mattress loses its softness, don’t hesitate to buy a new one. Using an old mattress can cause body pain, including backaches. Room Conditions – Dampness in the room, dust buildup, lack of fresh air, dust in AC filters, and dust accumulated on fans are all factors to be aware of. Keeping these in check is important.
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് ബെഡ് റൂം. എന്നാൽ ഇത്തരം ബെഡ്‌റൂമുകളിൽ രോഗം പടർത്താൻ കാരണമായേക്കാവുന്ന ചില ഘടകങ്ങളും ഉണ്ടായേക്കാം. 1. പഴകിയ തലയിണ – തുടർച്ചയായ ഉപയോഗം മൂലം പഴകിയ തലയിണ രോഗകാരികളുടെ കേന്ദ്രമായേക്കാം. വൃത്തിയില്ലാത്ത തലയിണയിൽ അടിഞ്ഞുകൂടുന്ന സൂക്ഷ്മമായ പൊടി, വിയർപ്പ്, മൃതകോശങ്ങൾ എന്നിവ നിങ്ങളുടെ ഉറക്കം കെടുത്തുകയും,അലർജി അടക്കം വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യാം. 2. പഴകിയ കിടക്ക- പഴകുന്തോറും കിടക്കയുടെ ഗുണവും നഷ്ടപ്പെടും. കിടക്കയുടെ മൃദുത്വം നഷ്ടപ്പെട്ടതായി തോന്നിയാൽ വൈകാതെ പുതിയത് വാങ്ങാൻ മടിക്കേണ്ട. പഴകിയ കിടക്ക ഉപയോഗിക്കുകവഴി ശരീര വേദന, നടുവ് വേദന തുടങ്ങിയവ ഉണ്ടാകാം. 3. മുറിയിലെ ഈർപ്പം, പൊടിപടലങ്ങൾ നിറഞ്ഞ അവസ്ഥ, ശുദ്ധവായു കിട്ടാത്ത സാഹചര്യം, ac ഫിൽറ്ററുകളിൽ ഉള്ള പൊടിപടലങ്ങൾ, ഫാനിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ, എന്നിങ്ങനെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നത് നല്ലതാണു.
#HealthyBedroom #CleanLiving #BedroomHygiene #PillowCare #MattressMatters #DustFreeHome #ആരോഗ്യകരമായബെഡ്റൂം #വൃത്തിയുള്ളജീവിതം #തലയിണശുചിത്വം #പഴകിയകിടക്ക #മുറിശുദ്ധീകരണം #മുറിയിലെഈർപ്പം
Discussion about this post