There is a rise in waterborne diseases in Kerala. Experts state that the contamination of water sources due to heavy rainfall is contributing to the spread of infections. An increase has been reported in cases of jaundice, diarrhea, and dengue fever. Considering the situation, the Health Department has issued a strict advisory. People are advised to wear masks in crowded areas, wash hands frequently with soap, avoid unnecessary hospital visits, and seek medical attention if symptoms appear. Experts also warn against self-medication. Avoid exposure to contaminated water. Those who come in contact with polluted water should take preventive medication for leptospirosis once a week, as per a doctor’s advice. The Health Department has also clarified that free treatment is available at all health centers.
കേരളത്തിൽ ജലജന്യ രോഗങ്ങളിലും വർധന. കനത്തമഴയിൽ ജലസ്രോതസ്സുകൾ മലിനമായത് രോഗം കൂടാൻ കാരണമായതായി വിധക്തർ പറയുന്നു. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ,ഡെങ്കിപ്പനി എന്നിവയിലും വർധനയുണ്ടായി. സാഹചര്യം കണക്കിലെടുത്തു ആരോഗ്യ വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ ചികിത്സ തേടുക. കൂടാതെ സ്വയം ചികിത്സ ചെയ്യരുതെന്നും വിധക്തർ നിർദ്ദേശിക്കുന്നു. മലിനജലത്തിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. മലിനജലവുമായി സമ്പർക്കം വരുന്നവർ ഡോക്‌ടറുടെ നിർദേശപ്രകാരം ആഴ്‌ചയിലൊരിക്കൽ എലിപ്പനി പ്രതിരോധത്തിനായി പ്രതിരോധ മരുന്നുകൾ കഴിക്കണം. സൗജന്യചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
#KeralaHealthAlert #WaterborneDiseases #MonsoonHealthTips #ആരോഗ്യജാഗ്രത #ജലജന്യരോഗങ്ങൾ #മൺസൂൺആരോഗ്യസൂചനകൾ #കേരളം
Discussion about this post