Do you know how heavy the school bag your child carries every day is? The weight of school bags is a globally discussed topic. Experts say children carry excessive bag weight during a crucial growth phase. Growth in bones occurs at both ends, which are very soft and sensitive. Any damage in these areas can adversely affect a child’s health. International journals like the Australian Spinal Research and the British Journal of Pain have published studies on how school bags affect children. Experts point out that if the bag’s weight exceeds 10% of a child’s body weight, it can hinder bone development. Reports suggest that a child weighing 30 kg should not carry a bag weighing more than 3 kg. A person’s spine continues developing until around the age of 22 or 23. Doctors emphasize that children between the ages of 12 and 14 need extra care in this regard.
കുട്ടികൾ ദിവസവും ചുമക്കുന്ന സ്കൂൾ ബാഗിന്റെ ഭാരം എത്രയാണെന്ന് അറിയാമോ? സ്‌കൂൾബാഗിന്റെ ഭാരം ലോകത്താകെ വ്യാപകമായി ചർച്ചചെയ്യുന്ന വിഷയമാണ്. എല്ല് വളരുന്ന ഘട്ടത്തിലാണ് കുട്ടികൾ ബാഗിന്റെ അമിതഭാരം ചുമക്കുന്നതെന്നു വിധക്തർ പറയുന്നു. എല്ലിന്റെ രണ്ടറ്റത്താണ് വളർച്ച നടക്കുന്നത്. ഈഭാഗം വളരെ മൃദുലമായിരിക്കും . ഇവിടെയുണ്ടാകുന്ന എന്ത് ക്ഷതവും കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും. ഓസ്‌ട്രേലിയൻ സ്‌പൈനൽ റിസർച്ച്, ബ്രിട്ടീഷ് ജേണൽ ഓഫ് പെയിൻ തുടങ്ങിയ ഇന്റർനാഷണൽ ജേണലുകളിൽ സ്‌കൂൾബാഗുകൾ എങ്ങനെ കുട്ടികളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാഗിന്റെ ഭാരം ശരീരഭാരത്തേക്കാൾ 10 ശതമാനത്തിൽ അധികമായാൽ അത് എല്ലിന്റെ വളർച്ചയെ ബാധിക്കുമെന്നു വിധക്തർ സൂചിപ്പിക്കുന്നു. 30 കിലോ ഭാരമുള്ള കുട്ടിയുടെ ബാഗിന്റെ ഭാരം മൂന്ന് കിലോയിൽ കൂടുതലാകരുതെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു മനുഷ്യന് 22, 23 വയസ്സുവരെയാകും നട്ടെല്ല് യഥാർത്ഥ വളർച്ചയെത്തി ഉറയ്ക്കാൻ. 12 മുതൽ 14 വയസ്സുവരെയുള്ളവരിൽ ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധവേണം എന്നാണ് ഡോക്ടർമാർ പറയുന്നത്.
#SchoolBagWeight #ChildHealthMatters #BackPainAwareness #HealthyGrowingKids #LightenTheLoad #സ്കൂൾബാഗിന്റെഭാരം #കുട്ടികളുടെയാരോഗ്യം #വേദനജാഗ്രത #കുട്ടികളുടെവളർച്ച #ബാഗ്ഭാരംകുറയ്ക്കൂ
Discussion about this post