A 24-year-old woman has died due to COVID-19 in Kerala. Currently, 1,400 active cases have been reported in the state. In the last 24 hours, 64 new cases have been confirmed, according to the Health Department. During this period, 363 people tested positive for COVID-19, while 131 people have recovered. A 59-year-old man, who was undergoing treatment for COVID-19, also passed away yesterday. Across the country, 3,758 people are undergoing treatment for COVID-19, of which 1,336 active cases are reported from Kerala. According to statistics, Kerala has the highest number of COVID-19 cases in the country at present. However, the National Health Ministry has clarified that there is no need for concern regarding the spread of the disease. The World Health Organization has also confirmed that the existing vaccines remain effective.
കോവിഡ് ബാധിച്ച് കേരളത്തില്‍ 24 വയസുള്ള യുവതി മരിച്ചു. നിലവില്‍ സംസ്ഥാനത്ത് 1400 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 24 മണിക്കൂറിനിടെ 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 131 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരനും മരണപ്പെട്ടിരുന്നു. രാജ്യത്താകെ 3758 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
#COVID19Update #KeralaCOVID19 #StaySafe #KeralaHealth #COVIDAwareness #COVID19Kerala #HealthUpdate #CoronaKerala #StayProtected #StayInformed #കോവിഡ്19 #സുരക്ഷിതരാവൂ #കോവിഡ്അപ്‌ഡേറ്റ് #ആരോഗ്യം #കോവിഡ്ബോധവൽക്കരണം #കോവിഡ്19
Discussion about this post