Despite the heavy rains in the state, reports indicate that the ultraviolet (UV) index remains high in 14 locations. These areas include Vilappilsala, Kottarakkara, Konni, Chengannur, Changanassery, Munnar, Kalamassery, Ollur, Thrithala, Ponnani, Beypore, Mananthavady, Dharmadom, and Uduma. Authorities have issued a warning urging residents in these regions to exercise extreme caution. The high UV index is recorded between 10 AM and 3 PM. Therefore, it is advised to avoid direct exposure to sunlight during these hours. Prolonged exposure to UV radiation can lead to skin diseases, eye problems, and other health issues. Those working outdoors, people involved in coastal and inland fishing, bikers, tourists, individuals with skin conditions, eye disorders, or cancer patients should be particularly cautious, the Meteorological Department reminds. സംസ്ഥാനത്ത്
അതിതീവ്ര മഴ പെയ്തിട്ടും 14 സ്ഥലങ്ങളിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നുതന്നെ നിൽകുന്നതായി റിപ്പോർട്ട്. വിളപ്പിൽശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ എന്നിവിടങ്ങളിലാണ് യു.വി ഇൻഡക്‌സ് ഉയർന്ന് നിൽക്കുന്നത്. ആയതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ 10 മണി മുതൽ മൂന്നു മണിവരെയാണ് ഉയർന്ന യു.വി ഇൻഡക്‌സ് രേഖപ്പെടുത്തുന്നത്. ആയതിനാൽ ഈ സമയങ്ങളിൽ ശരീരത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇത്തരത്തിൽ സൂര്യതാപം ഏൽക്കുന്നത് ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദ സഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്ര രോഗമുള്ളവർ, ക്യാൻസർ രോഗികൾ തുടങ്ങിയവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് ഓർമിപ്പിക്കുന്നു.
#HighUVAlert #UVIndexWarning #KeralaWeather #HealthAlert #SunSafety #SkinProtection #EyeCare #StaySafe #അതിതീവ്രUVസൂചിക#സൂര്യതാപജാഗ്രത#ആരോഗ്യപരിപാലനം#കേരളകാലാവസ്ഥ#സൂര്യതാപം#കണ്ണിൻറെആരോഗ്യം#വെളിച്ചംകാത്തുസൂക്ഷിക്കൂ
Discussion about this post