The license of a hospital has been revoked following a case in which a young woman fell into critical condition after undergoing abdominal fat removal surgery. The action was taken due to the hospital’s failure to comply with the health department’s regulations.
The license was cancelled on Monday, shortly after the medical board’s report was released. Although the board did not find medical negligence, the ethics committee headed by the DMO rejected the report. It has been decided to forward the follow-up report to the State Apex Committee of the health department for further review.
The incident dates back to February 22, when the woman underwent a liposuction surgery. Due to subsequent complications, she lost nine fingers—both from her hands and legs. Although she survived a life-threatening condition, she remains in intensive care at a private hospital.
📺 For more verified health updates, subscribe to Dr Live TV. Stay healthy!
ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ആരോഗ്യവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാൽ ആണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച ലൈസന്‍സ് റദ്ദാക്കിയത്. ചികിത്സപ്പിഴവ് കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി തള്ളിയാതായി ആണ് റിപ്പോർട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ തുടര്‍ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ സംസ്ഥാന അപ്പെക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാനും തീരുമാനമായി. കഴിഞ്ഞ ഫെബ്രുവരി 22-നാണ് വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് യുവതി വിധേയയായത്. ചികിത്സയെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ കൈയിലും കാലിലുമായി ഒന്‍പതു വിരലുകളാണു നഷ്ടമായത്. ജീവന്‍ തന്നെ അപകടത്തിലായിരുന്ന ഘട്ടത്തില്‍നിന്ന് തിരികെയെത്തിയ യുവതി, ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യ വാർത്തകൾക്കായി dr ലൈവ് ടീവി സബ്സ്ക്രൈബ് ചെയ്യുക. സ്റ്റേ ഹെൽത്തി.
Doctor Live – Where your health meets trusted advice.
#PatientSafety #ആശുപത്രി_നടപടി #വൈദ്യപരിചരണപിഴവ് #ആരോഗ്യവാർത്ത #ഡോക്ടർലൈവ് #ശസ്ത്രക്രിയാപ്രശ്നങ്ങൾ #മൊശംചികിത്സ #HealthTipsMalayalam #HospitalLicenseCancelled #MedicalNegligence #LiposuctionComplications
#HealthAlert #DrLiveTV #HealthNews #SurgeryGoneWrong
Discussion about this post