കേരള കെയർ’ എന്ന പേരിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിചു സംസ്ഥാന സർക്കാർ. പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് മാർച്ച് 3 നു രാവിലെ 11.30 ന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിചു. മന്ത്രി വീണ ജോർജ്, മന്ത്രി എം.ബി. രാജേഷ് എന്നിവർ സന്നിഹിതരാകും. മികച്ച മുന്നേറ്റം നടത്തുന്ന കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇന്ത്യയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. മാത്രവുമല്ല കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന മാതൃകയായി അംഗീകരിച്ചിട്ടുമുണ്ട്. സർക്കാർ, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂനിറ്റുകളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് ചുണ്ടിക്കാട്ടി.
Discussion about this post