കുടവയർ ഉള്ളവർക് സന്തോഷവാർത്ത. കുടവയർ ബുദ്ധി കൂട്ടുമെന്നും തലച്ചോർ നന്നായി പ്രവർത്തിക്കണമെങ്കിൽ കുടവയർ ആവശ്യമാണെന്നും പുതിയ പഠനം. ജപ്പാനിലെ ടൊഹോ സർവകലാശാല ഗവേഷകരുടെതാണ് ഈ വിചിത്രമായാ കണ്ടെത്തൽ. കുടവയറിന് കാരണമാകുന്ന വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ് 3 സിഎൽ1 എന്ന പ്രോട്ടീൻ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബിഡിഎൻഎഫിന്റെ അളവു വർധിപ്പിക്കുമെന്നാണ് ജെറോസയൻ ജേണലിൽ പ്രസിദ്ധീകരിച പഠനത്തിൽ വ്യക്തമാക്കുന്നത്. കേൾക്കുന്നവർക്ക് ആദ്യമൊരു ആശയക്കുഴപ്പമൊക്കെ തോന്നാം. കുടവയറ് ആരോഗ്യത്തിന് ഒരു തരത്തിലും നല്ലതല്ലെന്നാണ് വിദഗ്ധർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ പുതിയ പഠനത്തിൽ വിസറൽ കൊഴുപ്പിലുള്ള സിഎക്‌സ് 3 സിഎൽ1 പ്രോട്ടീൻ കുറയുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും പ്രായമാകുമ്പോൾ വൈജ്ഞാനിക തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നത്തിനു ബിഡിഎൻഎഫ് അനിവാര്യമാണ്. ഇത് തലച്ചോറിൽ പുതിയ കോശങ്ങളുടെ നിർമാണത്തിന് സഹായിക്കുന്നു. എന്നാൽ പ്രായമാകുന്തോറും ശരീരത്തിൽ ബിഡിഎൻഎഫിന്റെ അളവിൽ കുറവു സംഭവിക്കുന്നു. ഇത് പ്രായമാകുമ്പോഴുള്ള വൈജ്ഞാനിക തകർച്ചയെ ത്വരിതപ്പെടുത്തുന്നു.എലികളിൽ നടത്തിയ പരീക്ഷണത്തിൽ വിസറൽ കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന സിഎക്‌സ് 3 സിഎൽ1 പ്രോട്ടീൻ ബിഡിഎൻഎഫിന്റെ അളവു വർധിപ്പിക്കുകയും ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കി. എലികളിൽ എസ്എക്‌സ് 3 സിഎൽ1 പ്രോട്ടീന്റെ അളവു കൃത്രിമമായി കുറച്ചപ്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
Discussion about this post