ഇന്ത്യയിലാദ്യമായി ഇടത് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാതായി റിപ്പോർട്ട്. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വിമുക്തഭടന്റെ ഭാര്യയായ 49-കാരിയിലാണ് ഡൽഹിയിലെ ആർമി ഹോസ്പിറ്റലാണ് ശസ്ത്രക്രിയ നടത്തിയത്. ഇവർ രണ്ടുവർഷത്തിലേറെയായി ഹൃദയശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള, നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക ഉപകരണമായ ‘ഹാർട്ട്മേറ്റ് 3’ l.v a.d.യാണ് ഇവരിൽ വെച്ചുപിടിപ്പിച്ചത്. ‘യാന്ത്രികഹൃദയം’ എന്നാണ് l.v a.d..യെ വിശേഷിപ്പിക്കുക. ഹൃദയത്തിന്റെ നാല് അറകളിലൊന്നായ ഇടത് വെൻട്രിക്കളിന് പകരമായി വെച്ചുപിടിപ്പിക്കുന്നതാണ് ഈ ഉപകരണം. ഹൃദയത്തിന്റെ പ്രവർത്തനം കാര്യമായി പരാജയപ്പെട്ട രോഗികളെ സംബന്ധിച്ച് നിർണായകമാണ് ഈ ശസ്ത്രക്രിയ. ഹൃദയത്തിൽനിന്ന് ശുദ്ധരക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പമ്പുചെയ്യാൻ എൽ.വി.എ.ഡി. സഹായിക്കുന്നതാണ്.
Discussion about this post