ദിവസവും വേണ്ടത്ര ഉറങ്ങാൻ കഴിയാത്തവർക്ക് വീക്കെൻഡുകളിൽ നന്നായി ഉറങ്ങി ഹൃദ്രോഗത്തെ പ്രതിരോധിക്കാമെന്നു പഠന റിപ്പോർട്ട്. ദിവസവും ശരിയായി ഉറങ്ങാൻ കഴിയാതെ വീക്കെൻഡുകളിൽ ഉറങ്ങിത്തീർക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത ഇരുപതുശതമാനം കുറയ്ക്കാനാകുമെന്ന് പഠനത്തിൽ പറയുന്നു. ചൈനയിലെ സ്റ്റേറ്റ് കീ ലബോറട്ടറിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. യു.കെ. ബയോബാങ്ക് പ്രൊജക്റ്റിൽ നിന്ന് 90,000-ത്തോളം പേരിൽ നിന്നായി ശേഖരിച്ച ആരോഗ്യവിവരങ്ങളിൽ നിന്നാണ് ഈ വിലയിരുത്തലിലെത്തിയത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ സമ്മേളനത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പതിനാലുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. ദിവസവും നന്നായി ഉറങ്ങാൻ കഴിയാത്തവർ വീക്കെൻഡുകളിൽ നന്നായി ഉറങ്ങുമ്പോൾ ഊർജം വീണ്ടെടുക്കാൻ കഴിയുന്നുവെന്നും ഇത് അവരുടെ ദൈനംദിന പ്രവർത്തികൾ മെച്ചപ്പെടുത്തുമെന്നും ഗവേഷകർ കണ്ടെത്തി.
Discussion about this post