മലപ്പുറം നിപ മുക്തം. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി (42 ദിവസം) പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഐസിഎംആറുമായി ചേര്‍ന്നുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു.
Discussion about this post