ആഫ്രിക്കയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുൻകരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാർഡുകൾ സജ്ജീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. തൊലിപ്പുറത്ത് തിണർപ്പുമായി ആശുപത്രികളിൽ എത്തുന്നവരെ തിരിച്ചറിഞ്ഞ് ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനുള്ള നിർദേശം ആശുപത്രി അധികൃതർക്ക് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗലക്ഷണങ്ങളുള്ളവരുടെ സാംപ്ൾ എടുത്ത് പരിശോധിക്കും. മുൻകരുതൽ മാർഗങ്ങൾ സ്വീകരിക്കാൻ വിമാനത്താവളങ്ങൾക്കും നിർദേശമുണ്ട്.
Discussion about this post