നെയ്യാറ്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്നു സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖിൽ മരിച്ചത്. രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അനീഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് പരിശോധനക്കയയ്ക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേർ കൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. നെല്ലിമൂട് കാവിൻകുളത്തിൽ കുളിച്ചവരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉളളത്. മരിച്ചയാൾ ഉൾപ്പെടെ കുളിച്ച കുളം ആരോഗ്യവകുപ്പ് താൽക്കാലികമായി അടച്ചു. കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Discussion about this post