പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ പരാജയം. ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ നിയുക്ത എം.പി കെ രാധാകൃഷ്ണന്‍ അടക്കം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുംവരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സമരത്തിനിടയില്‍ കഴിഞ്ഞദിവസം കോളേജ് ഡയറക്ടറെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എസ്എഫ്‌ഐയുടെയും വിദ്യാര്‍ത്ഥി ഐക്യവേദിയുടെയും നേതൃത്തിലായിരുന്നു പ്രതിഷേധങ്ങള്‍. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോളേജ് ഡയറക്ടറും പ്രിന്‍സിപ്പാളും കെ രാധാകൃഷ്ണനെ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹവും ജില്ലാ കളക്ടറും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്.
Discussion about this post