എച്ച് 9 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ ബാധിച്ചതായി ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളില്‍ 4 വയസ്സുള്ള പെണ്‍കുട്ടിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഠിനമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കടുത്ത പനി, വയറുവേദന എന്നിവ കാരണം ഫെബ്രുവരി ഒന്നിനാണ് കുട്ടിയെ പ്രാദേശിക ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. രോഗനിര്‍ണയവും ചികിത്സയും കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷമാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. കുട്ടിക്ക് കോഴികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിലെ മറ്റാര്‍ക്കും രോഗമോ ലക്ഷണങ്ങളോ ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള H9N2 പക്ഷിപ്പനിയുടെ രണ്ടാമത്തെ മനുഷ്യ അണുബാധയാണിത്, 2019 ലായിരുന്നു ആദ്യത്തേത് റിപ്പോര്‍ട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.
Discussion about this post