ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ശീലം കൂടുതൽ എന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്. രാജ്യത്തുടനീളം മൊത്തത്തിലുള്ള പുകയില ഉപഭോഗം കുറഞ്ഞുവെങ്കിലും, കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ഇരട്ടിയിലധികം വർദ്ധിച്ചു. പ്രായമായ സ്ത്രീകളിൽ പുകവലി കുറയുമ്പോഴും കൗമാരക്കാർക്കിടയിൽ പുകവലി വർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പെൺകുട്ടികളിലെ പുകവലി 2009-നും 2019-നും ഇടയിൽ 3.8 ശതമാനം വർദ്ധിച്ച് 6.2 ശതമാനമായി ഉയർന്നു. മുതിർന്നവരിൽ പുകവലി കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ 2.2 ശതമാനവും സ്ത്രീകളിൽ 0.4 ശതമാനവും കുറയുന്നു. മാത്രമല്ല, പെൺകുട്ടികളിലെ പുകവലിയുടെ വ്യാപനം സ്ത്രീകളേക്കാൾ വളരെ കൂടുതലാണ്. പുകവലി പുതിയ തലമുറയെ ആകർഷിക്കുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്ട്രസ്, ഉത്കണ്ഠ, കുടുംബ പ്രശ്നങ്ങൾ, സമപ്രായക്കാരുടെ സ്വാധീനം തുടങ്ങിയവയൊക്കെയാണ് പെൺ കുട്ടികൾക്കിടയിൽ പുകവലി കൂടാൻ കാരണം.
Discussion about this post