മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പുറംവേദന, കഴുത്ത് വേദന, തലവേദന, കണ്ണുകള്‍ക്കും കൈകള്‍ക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, ദീര്‍ഘ നേരം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതുകൊണ്ട് പേശികള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന തളര്‍ച്ച എന്നിവയ്ക്ക് പുറമെ വലിയ രോഗാവസ്ഥയിലേക്ക് ഇത് നമ്മെ എത്തിച്ചേക്കാം.
ജോലിക്കിടയില്‍ കൃത്യമായ ഇടവേളകളെടുക്കുക എന്നതാണ് രോഗസാധ്യത ഒഴിവാക്കുന്നതിനുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്ന്. ദിവസവും അരമണിക്കൂര്‍ നടക്കുന്നത് പേശികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ സാധിക്കും. തൊഴിലിടത്തില്‍തന്നെ കൃത്യമായ ഇടവേളകളില്‍ ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും ശാരീരിക ബുദ്ധിമുട്ടുകളെ അകറ്റി നിര്‍ത്തും. യോഗ നല്ലൊരു പ്രതിരോധ മാര്‍ഗമാണെന്നും പറയപ്പെടുന്നു. യോഗയിലൂടെ സ്‌ട്രെച്ചിങ് സാധ്യമാകുമെന്നതിനാല്‍ നടുവ് വേദനപോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാകും. കൃത്യമായ ഉറക്കം മികച്ച പ്രതിരോധ മാര്‍ഗങ്ങളിലൊന്നാണ്. ദിവസവും കൃത്യസമയത്ത് ഏഴ് മുതല്‍ എട്ട് മണിക്കൂറുകള്‍വരെ ഉറക്കത്തിനായി മാറ്റിവച്ചാല്‍, ഓരോ ദിനവും ആരോഗ്യമുള്ള തൊഴിലിടങ്ങളെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.
Discussion about this post