നിങ്ങളുടെ ആരോഗ്യത്തിന്റെ മറഞ്ഞിരിക്കുന്ന ഒരു വില്ലനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്: പഞ്ചസാര (Added Sugar)! നിങ്ങൾ ദിവസവും കഴിക്കുന്ന ചായയിലും കാപ്പിയിലും മാത്രമല്ല, ബ്രെഡിലും സോസിലും വരെ ഇത് ഒളിച്ചിരിക്കുന്നുണ്ട്. ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി പല പ്രശ്‌നങ്ങൾക്കും ഇത് പ്രധാന കാരണമാണ്. കൂടുതൽ ആളുകളും weightloss journey യിലായിരിക്കും ഡിറ്റിൽ പഞ്ചസാര പൂർണമായും ഒഴിവാക്കാം എന്ന കരുതുന്നത്. എന്നാൽ പഞ്ചസാരയുടെ ഈ ദൂഷ്യഫലങ്ങൾ അറിഞ്ഞു ചിലരെങ്കിലും ഷുഗർ കട്ട് ഓഫ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാൽ ഇത് എങ്ങനെ കട്ട് ഓഫ് ചെയ്യണമെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ ഞാൻ ഹെല്പ് ചെയ്യാം. അടുത്ത 30 ദിവസത്തേക്ക് പഞ്ചസാര പൂർണ്ണമായി ഒഴിവാക്കിയാലോ? ഇത് എങ്ങനെ സുരക്ഷിതമായി ചെയ്യാം? നമുക്ക് ഷുഗർ രണ്ട് രീതിയിൽ ഡയറ്റിൽ നിന്ന് കട്ട് ചെയ്യാം. ആദ്യത്തെ രീതി: ഷുഗർ പെട്ടെന്ന്, ഒറ്റയടിക്ക് പൂർണ്ണമായും കട്ട് ഓഫ് ചെയ്യുക. ഇങ്ങനെ ചെയ്താൽ തലവേദന, അമിതമായ ദേഷ്യം, കടുത്ത ക്ഷീണം എന്നിവയൊക്കെ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. മൂന്നാമത്തെ ആഴ്ചയാകുമ്പോൾ ഷുഗർ ക്രേവിങ്സ് വരാനുള്ള സാധ്യതയുമുണ്ട്. രണ്ടാമത്തേത് Gradual റീഡക്ഷൻ അഥവാ പതിയെ കുറയ്ക്കുന്ന രീതി. പതിയെ പതിയെ പഞ്ചസാര ഡയറ്റിൽ കുറച്ചു കൊണ്ടുവരിക. നിങ്ങൾ ഇപ്പോൾ സ്ഥിരമായി ഒരു സ്പൂൺ പഞ്ചസാരയിട്ട ചായ കുടിക്കുന്നയാളാണെങ്കിൽ, അത് പകുതി സ്പൂൺ പഞ്ചസാരയാക്കി കുറച്ച് കുറച്ചു കൊണ്ടുവരിക. ഈ രീതി കുറച്ചു ദിവസത്തേക്ക് continue ചെയ്യുക. നമ്മുടെ ബോഡിക്ക് ഈ മാറ്റം ഒന്ന് അഡ്ജസ്റ്റ് ചെയ്യാനുള്ള സമയം കൊടുക്കണം. എന്നിട്ട് മാത്രമേ മുഴുവനായും പഞ്ചസാര നിർത്താൻ പാടുള്ളൂ. അങ്ങനെയാണെങ്കിൽ നമുക്ക് ഷുഗർ ക്രേവിങ്സ് ഒരുപാട് കുറയ്ക്കാൻ സാധിക്കും.
#AddedSugar #SugarFreeChallenge #HealthyLiving #WeightLossTips #CutSugar #NoSugar30Days #HealthAwareness #SugarCravings #HealthyAlternatives #ReduceSugar #DiabetesPrevention #HeartHealth #NutritionTips #CleanEating #പഞ്ചസാരഒഴിവാക്കാം #ആരോഗ്യജീവിതം #ഷുഗർഫ്രീചലഞ്ച് #ആരോഗ്യബോധവൽക്കരണം #പ്രമേഹനിയന്ത്രണം #ഹൃദയആരോഗ്യം #പഞ്ചസാരദോഷങ്ങൾ #ആരോഗ്യപാഠങ്ങൾ #ആരോഗ്യഭക്ഷണം #ഷുഗർക്രേവിങ്സ് #ശരീരംആരോഗ്യം





























Discussion about this post