Health Minister Veena George announced that, for the first time in the state, PG seats in Nuclear Medicine have been approved. The seats have been allocated to Kozhikode Medical College. The minister clarified that this is the first time in the country that PG studies in Nuclear Medicine are possible in a state medical college. PG seats have also been sanctioned in Radiation Oncology at the Malabar Cancer Center. These PG seats, including those in Nuclear Medicine and Radiation Oncology, will further strengthen Kerala’s cancer treatment sector.
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നതെന്ന് മന്ത്രി വ്യക്തമമാക്കി. മലബാർ കാൻസർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജിയിൽ പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിന്റെ കാൻസർ ചികിത്സാരംഗത്തിന് കൂടുതൽ കരുത്ത് പകരും. ആലപ്പുഴ മെഡിക്കൽ കോളേജ് 17, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15, കൊല്ലം മെഡിക്കൽ കോളേജ് 30, കോഴിക്കോട് മെഡിക്കൽ കോളേജ് 2, മലബാർ കാൻസർ സെന്റർ 2 ,എന്നിങ്ങനെ 81 പുതിയ പിജി സീറ്റുകൾക്കാണ് കേരളത്തിന് ഇത്തവണ എൻഎംസി അനുമതി നൽകിയെന്ന് ആരോഗ്യമന്ത്രി തന്റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി.
#NuclearMedicine #PGSeats #KeralaHealthcare #MedicalEducation #RadiationOncology #CancerTreatment #HealthMinisterVeenaGeorge #MalabarCancerCenter #StateMedicalColleges #HealthcareProgress #ന്യൂക്ലിയർമെഡിസിൻ #പിജിസീറ്റുകൾ #കേരളആരോഗ്യം #ചികിത്സാരംഗം #റേഡിയേഷൻഓങ്കോളജി #കാൻസർചികിത്സ #വീണാജോർജ് #മലബാർകാൻസർസെന്റർ #സ്റ്റേറ്റ്മെഡിക്കൽകോളേജ് #ആരോഗ്യവികസം
Discussion about this post