The death toll in the Kuwait spurious liquor tragedy has risen to 23. So far, 160 people have been admitted to hospitals. Reports indicate that most of those under treatment are Indians. There are strict restrictions on releasing details of the deceased. Unconfirmed reports suggest that six Malayalees are among the dead. Information about one victim from Kannur had earlier surfaced. The Kuwait Ministry of Health has stated that 31 people are on ventilators, 51 have been put on dialysis, and 21 have lost their eyesight.
കുവൈത്ത് വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 23 ആയി. ഇതുവരെ 160 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. മരിച്ചവരില്‍ ആറ് മലയാളികളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതില്‍ കണ്ണൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 31പേര്‍ വെന്റിലേറ്ററിലാണെന്നും 51പേരെ ഡയാലിസിസിന് വിധേയമാക്കിയതായും 21പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post