Which is more beneficial for health – green spinach or red spinach? Red spinach is rich in vitamins A, C, and E. With a low glycemic index, it does not raise blood sugar levels. Experts say that compared to green spinach, red spinach offers greater health benefits. There are differences in their color and nutritional value, and the amount of oxalates present is a key factor. Unlike green spinach, red spinach contains no oxalates, making it a better choice for people with kidney stone conditions. Rich in fiber, red spinach slows down glucose absorption into the bloodstream, helping control blood sugar levels. It is also an excellent source of iron, essential for the production of red blood cells and proper hemoglobin function.
പച്ചച്ചീരയോ ചുവന്ന ചീരയോ ആരോഗ്യഗുണത്തിൽ മികച്ചത് ? വൈറ്റമിൻ എ, സി, ഇ എന്നിവ ചുവന്ന ചീരയിൽ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. പച്ച ചീരയെ അപേക്ഷിച്ച് ചുവന്ന ചീരയാണ് ആരോഗ്യഗുണത്തിൽ മികച്ചതെന്ന് വിദക്തർ പറയുന്നു. ഇവയുടെ നിറത്തിലും പോഷകഗുണത്തിലും ചില വ്യത്യാസങ്ങൾ ഉണ്ട്. മാത്രമല്ല അവയിൽ അടങ്ങിയിട്ടുള്ള ഓക്സലേറ്റുകളുടെ അളവാണ് ഒരു പ്രധാന ഘടകം. പച്ച ചീരയിൽ നിന്നും വ്യത്യസ്തമായി, ചുവന്ന ചീരയിൽ ഓക്‌സലേറ്റുകളൊന്നുമില്ല. അതിനാൽ, വൃക്കയിൽ കല്ലു പോലുള്ള അവസ്ഥകൾ ഉള്ളവർക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര ഉത്തമമാണെന്ന് വിദക്തർ പറയുന്നു. മാത്രമല്ല ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ഹീമോഗ്ലോബിന്റെ പ്രവർത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗങ്ങൾക്കും , വിളർച്ച, ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപിത്തം ഇവയ്‌ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു.
Discussion about this post